സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യന്‍ വംശജന്‍

സിലിക്കൺവാലി: ആഗോള ബിസിനസ് ഭൂപടത്തില്‍ വീണ്ടും ശ്രദ്ധനേടി ഇന്ത്യന്‍ വംശജന്‍(Indian Origin). യുഎസ് ടെക് ഭീമനായ ആപ്പിളിന്റെ(Apple) തലപ്പത്തേയ്ക്കാണ് ഇന്ത്യന്‍ എത്തുന്നത്.

നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ/cfo) ലൂക്കാ മേസ്ട്രിക്ക് പകരക്കാരാനായി ഇന്ത്യന്‍ വംശജനായ കെവന്‍ പരേഖ്(Kevan Parekh) എത്തുമെന്ന് ആപ്പിള്‍ തന്നെയാണു വ്യക്തമാക്കിയത്.

അടുത്ത വര്‍ഷം ജനുവരി മുതലാകും പരേഖ് പുതിയ റോള്‍ ഏറ്റെടുക്കുക.

നിലവില്‍ ഇദ്ദേഹം ആപ്പിളിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് വൈസ് പ്രസിഡന്റാണ്.

കഴിഞ്ഞ 11 വര്‍ഷമായി പരേഖ് ആപ്പിളിന്റെ ഭാഗമാണ്. നിലവില്‍ മാറ്റം ആസൂത്രിത പിന്തുടര്‍ച്ചയുടെ ഭാഗമാണ്. ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പ്രിയക്കാരനാണ് പരേഖ്. പരേഖിന് കമ്പനിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ ടിം പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ഫിനാന്‍സ് ലീഡര്‍ഷിപ്പ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമെന്നാണ് ടിം പരേഖിനെ വിശേഷിപ്പിച്ചിട്ടുള്ളത്. സിഎഫ്ഒ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന കാരണവും ഇതു തന്നെ.

2013 ജൂണിലാണ് പരേഖ് ആപ്പിളില്‍ ചേര്‍ന്നത്. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവുംം ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയ വ്യക്തിയാണ് ഇദ്ദേഹം.

സാമ്പത്തിക ആസൂത്രണം, നിക്ഷേപക ബന്ധങ്ങള്‍, വിപണി ഗവേഷണം എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാന റോളുകള്‍ ആപ്പിളില്‍ പരേഖ് കൈകാര്യം ചെയ്തിട്ടുണ്ട്.

സെയില്‍സ്, റീട്ടെയില്‍, മാര്‍ക്കറ്റിംഗ് ഫിനാന്‍സ് എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ഉല്‍പ്പന്ന വിപണന, എന്‍ജിനീയറിംഗ് ടീമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമാണ് പരേഖ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, മേസ്ത്രി തന്നെയാണ് പരേഖിനെ തന്റെ പകരക്കാരനാക്കി വളര്‍ത്തി കൊണ്ടുവന്നത്.

കമ്പനിക്ക് പുറമേ അധികം അറിയപ്പെടാത്ത വ്യക്തിത്വമാണ് പരേഖിന്റേത്. എന്നാല്‍ കമ്പനിക്കുള്ളില്‍ വന്‍ സ്വാധീനമുണ്ട്.

പലപ്പോഴും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കുക്കിനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. പുറത്ത് അധികം ഉയര്‍ന്നു കേള്‍ക്കാത്ത ഒരു വ്യക്തി, അതും ഒരു ഇന്ത്യന്‍ വംശജന്‍ തലപ്പത്തേയ്ക്ക് എത്തുന്നവെന്ന വാര്‍ത്ത ഓഹരി വിപണികളില്‍ നേരിയ തളര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.

എന്നാല്‍ പരേഖിന്റെ ശേഷിയും, വ്യാപ്തിയും പുറത്തുവന്നതോടെ ആപ്പിള്‍ ഓഹരികള്‍ നഷ്ടം വീണ്ടെടുത്തിരുന്നു. അതിനാല്‍ തന്നെ പരിവര്‍ത്തനം സുഗമമായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

X
Top