ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

കേരളത്തിൽ വിപണി വിഹിതം ഉയർത്തി ഇന്ത്യൻ ഓയിൽ

  • 40 ഇവി ചാർജിങ് സ്റ്റേഷനുകൾ ഉടനെ

കൊച്ചി: കേരളത്തിലെ പെട്രോളിയം റീട്ടെയിൽ ബിസിനസിൽ വിപണി വിഹിതം വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ.
പെട്രോളിൽ 45.76%, ഡീസലിൽ 48.74%, ഗാർഹിക എൽപിജിയിൽ 50.48% എന്നിങ്ങനെയാണ് വിപണി പങ്കാളിത്തം.
കേരള വിപണിയിലെ മുൻനിര കമ്പനിയാണ് ഇന്ത്യൻ ഓയിലെന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ സൻജിബ് കുമാർ ബെഹെറ പറഞ്ഞു.
1134 റീട്ടെയിൽ ഔട്ട്ലെറ്റുകൾ, 116 എസ്കെഒ ഡീലർഷിപ്പുകൾ എന്നിവ അടങ്ങുന്ന വിപുലമായ വിപണന ശ്രിംഖലയാണ് സംസ്ഥാനത്ത് കമ്പനിക്കുള്ളത്.
ഇരുമ്പനം, ഫെറോക്ക് എന്നിവിടങ്ങളിൽ പിഒഎൽ സ്റ്റോറേജ് സംവിധാനം ഉണ്ട്.
കഴിഞ്ഞ 3 വർഷത്തിൽ 86 ഗ്രാമീണ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ 175 ഔട്ട്ലെറ്റുകൾ കേരളത്തിൽ തുറന്നു.
ഇന്ത്യൻ ഓയിലിൻ്റെ രാജ്യത്തെയും, ആഗോള ബിസിനസിലെയും പ്രധാന കാൽവയ്പുകൾ സൻജിബ് കുമാർ വിശദീകരിച്ചു.
നിലവിൽ പെട്രോളിൽ 12% വരെ എത്തനോൾ കലർത്താൻ സാധിച്ചു. 20% എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.
ഇന്ത്യൻ ഓയിൽ 481 റീട്ടെയിൽ ഔട്ട്ലെറ്റുകൾ സൗരോർജമാക്കി. 2886 കിലോവാട്ട് ആണ് സ്ഥാപിത ശേഷി. ഇ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തെ പിന്തുണക്കാനായി ബാറ്ററി സ്വാപ്പിങ്ങ് ഉൾപ്പെടെ സാധ്യമാക്കുന്ന 40 ഇവി ചാർജിങ്ങ് സ്റ്റേഷനുകൾ ഉടൻ കമ്മീഷൻ ചെയ്യും.
കേരളത്തിൽ 74 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ സിഎൻജി വിതരണം ചെയ്യുന്നു.
കംപ്രസ്ഡ് ബയോഗ്യാസ് ഇൻഡിഗ്രീൻ എന്ന ബ്രാൻഡിന് കീഴിൽ ആകും വിതരണം ചെയ്യുക.
പ്രതിവർഷം 1000 മെട്രിക് ടൺ എൽപിജി ബോട്ട്ലിങ് ശേഷിയാണ് കമ്പനിക്കുള്ളത്.
3 പ്ലാൻറുകളിൽ നിന്നായി പ്രതിദിനം 1.05 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു.
സംസ്ഥാനത്ത് എൽപിജി കണക്ഷനുകളുടെ 50% ന് മേൽ ഇന്ത്യൻ ഓയിലിൻ്റേതാണ്. ഛോട്ടു എന്ന 3 കിലോയുടെ ഗ്യാസ് സിലിണ്ടറും, കംപോസിറ്റ് സിലിണ്ടറും, എക്സ്ട്രാ തേജ് സിലിണ്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഒറ്റ ദിവസ ഡെലിവറി കമ്പനി ഉറപ്പാക്കുന്നു. ഛോട്ടുവിൻ്റെ ഏറ്റവും വലിയ വിപണിയാണ് കേരളം.
ഇന്ത്യൻ ഓയിലിൻ്റെ 1236 കോടി രൂപയുടെ പുതുവൈപ്പ് എൽപിജി ടെർമിനൽ കമ്മീഷനിങ്ങിലേക്ക് അടുക്കുകയാണെന്നും സൻജിബ് കുമാർ പറഞ്ഞു.

X
Top