എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യസംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍: പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണസംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി; കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടിഅടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ വിപണികള്‍

മുംബൈ: തുടക്കത്തില്‍ ഉയര്‍ന്ന ശേഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിന്റെ പരിധി കുറച്ചു. നിലവില്‍ 54.20 പോയിന്റുകള്‍ അഥവാ 0.09 ശതമാനം ഉയരത്തിലാണ് സെന്‍സെക്‌സുള്ളത്. അതേസമയം നിഫ്റ്റി വെറും 0.06 ശതമാനം മെച്ചത്തിലാണ്.
രാവിലെ ഇരു സൂചികകളും യഥാക്രമം അര ശതമാനം വീതം വളര്‍ച്ച നേടിയിരുന്നു. ഐടി മേഖല 2 ശതമാനം ഇടിവ് നേരിടുമ്പോള്‍ ബാങ്ക് ഓഹരികള്‍ മുന്നേറുന്നുണ്ട്. മൊത്തം 932 ഓഹരികളാണ് മുന്നേറുന്നത്.
1756 എണ്ണം ഇടിവ് നേരിടുമ്പോള്‍ 110 ഓഹരിവിലകളില്‍ മാറ്റമില്ല. നിഫ്റ്റിയില്‍ എസ്ബിഐ ലൈഫ്, ഗ്രാസിം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, കോടക് മഹീന്ദ്ര എന്നിവ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്‌സ്, അദാനി പോര്‍ട്ട്‌സ് എന്നിവ താഴെ പോയി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോടക് മഹീന്ദ്ര, നെസ്ലെ, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് സെന്‍സെക്‌സില്‍ ഉയരത്തിലുള്ളത്.
എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍പെയ്ന്റ്‌സ് എന്നിവ നഷ്ടത്തിലുമാണ്. വാള്‍സ്ട്രീറ്റ് ഓഹരികളുടെ കുത്തനെയുള്ള ഇടിവിന് ശേഷവും ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും പണപ്പെരുപ്പം, പലിശനിരക്ക് വര്‍ധന, സാമ്പത്തിക മാന്ദ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടവും അനിശ്ചിതത്വവും തുടരുമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. നിക്ഷേപകര്‍ കരുതലെടുക്കണം.
അടിസ്ഥാന കാര്യങ്ങള്‍ ശക്തമായ മികച്ച ഓഹരികളില്‍ നിക്ഷേപം നടത്തുകയായിരിക്കും അഭികാമ്യം. എന്നാല്‍ ചാഞ്ചാട്ടം ദൃശ്യമാകുന്നതിനാല്‍ ഓരോ ഇടിവിലും ദീര്‍ഘകാല നിക്ഷേപമായിരിക്കും ഉചിതം.

X
Top