അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ വരുമാനം വര്‍ധിക്കുന്നു

ന്യൂഡൽഹി: ഊര്‍ജോല്‍പ്പന്ന ചെലവുകള്‍ കൂടിയതിനിടയിലും മറ്റ് പ്രതിസന്ധികള്‍ നേരിട്ട വേളയിലും ഇന്ത്യന്‍ കോര്‍പറേറ്റ് മേഖല വരുമാനത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2021-22 നാലാം പാദത്തില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 22.7% വര്‍ധനവ് രേഖപ്പെടുത്തി. വര്‍ധിച്ച ഉല്‍പ്പാദന ചെലവുകള്‍ മൂലം പ്രവര്‍ത്തന മാര്‍ജിന്‍ 1.35% കുറവുണ്ടായി. 2022-23ല്‍ രണ്ടാം പകുതിയില്‍ മാര്‍ജിന്‍ വര്‍ധിക്കുമെന്ന് ഐസിആര്‍എ റേറ്റിംഗ്സ് വിലയിരുത്തുന്നു.
2020-22 കാലയളവില്‍ പ്രവര്‍ത്തന ലാഭം 26.6 ശതമാനവും, അറ്റാദായം 34.8 ശതമാനവും വര്‍ധിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വരുമാനത്തില്‍ 13.4% വളര്‍ച്ചയും, അറ്റാദായത്തില്‍ 63.7% വര്‍ധനവും ഉണ്ടായി.
എയര്‍ലൈന്‍സ്, ഇരുമ്പ്, ഉരുക്ക്, എണ്ണ, പ്രകൃതി വാതകം, നിര്‍മാണം എന്നി വ്യവസായങ്ങളുടെ പ്രകടനം 2021 -22 നാലാം പാദത്തില്‍ മെച്ചപ്പെട്ടു. ഹോട്ടല്‍. എഫ്എംസിജി, റീറ്റെയ്ല്‍ എന്നിവയുടെ വരുമാനത്തില്‍ കുറവുണ്ടായി. ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് എഫ്എംസിജി വരുമാനം കുറയാന്‍ കാരണം.
പൊതുവില്‍ കഴിഞ്ഞ 6 പാദങ്ങളില്‍ പ്രവര്‍ത്തന മാര്‍ജിനില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ്, ഊര്‍ജ, ഗതാഗത ചെലവുകള്‍ വര്‍ധിച്ചത്, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് മാര്‍ജിന്‍ കുറയാന്‍ കാരണം.
റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നതും പണ പെരുപ്പം വര്‍ധിക്കാന്‍ കാരണമാകും.ലോഹങ്ങള്‍, എണ്ണ, പ്രകൃതി വാതകം, ടൂറിസം, ഓട്ടോമോട്ടീവ്, ഖനനം, സിമെന്റ്റ്, ഉരുക്ക് തുടങ്ങിയ മേഖലകള്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂര്‍വ സ്ഥിതി പ്രാപിക്കുന്ന ഘട്ടത്തിലേക്ക് വേഗത്തില്‍ എത്താന്‍ കഴിഞ്ഞു.

X
Top