കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യൻ സെലിബ്രിറ്റികൾ നികുതിയായി അടച്ചത് കോടികൾ

ശ്രീലങ്കന്‍ പരമ്പര കഴിഞ്ഞതിന് പിന്നാലെയുള്ള ഇടവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെപ്തംബര്‍ 19നാണ് ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

ഇതിനിടയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് വിരാട് കോലി. 2023-24 വര്‍ഷത്തെ കോലി അടച്ച ആദായ നികുതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 66 കോടി രൂപയാണ് കോലി നികുതിയായി അടച്ചത്.

രാജ്യത്തെ കായിക താരങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി കോലിയാണ്.

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയാണ് രണ്ടാമത്. 38 കോടി. 28 കോടി രൂപയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നികുതിയായി അടച്ചത്.

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 23 കോടി രൂപ നികുതി അടച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 13 കോടി രൂപയും.

10 കോടി രൂപയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് നികുതിയായി അടച്ചത്.നികുതിയടച്ച സെലിബ്രിറ്റികളുടെ വിവരങ്ങളാണ് ഫോര്‍ട്യൂണ്‍ ഇന്ത്യ പുറത്തുവിടുന്നത്.

ഇതില്‍ 92 കോടി രൂപ നികുതിയായി അടച്ച ഷാരൂഖ് ഖാന്‍ ആണ് ഒന്നാമത് നില്‍ക്കുന്നത്. പിന്നാലെ സല്‍മാന്‍ ഖാനും അമിതാഭ് ബച്ചനും.

നടന്‍ വിജയ് 80 കോടി രൂപ നികുതിയായി അടച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.

X
Top