ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

സെമികണ്ടക്ടര്‍ ക്ഷാമത്തിന് കുറവ്; റെക്കോര്ഡ് വില്‍പ്പന നടത്തി ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: രൂക്ഷമായ സെമികണ്ടക്ടര്‍ ക്ഷാമത്തിന് ആഗോളതലത്തില്‍ ശമനമായതോടെ ഇന്ത്യയിലെ വാഹന ഉല്‍പ്പാദനം ജൂണ്‍ മാസത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) 2022 ജൂണില്‍ 155,857 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഒരു വര്‍ഷം മുന്‍പത്തെ സമാന കാലയളവിനേക്കാള്‍ 5.76 ശതമാനം വര്‍ധനവാണ് ഇത്.
2021 ജൂണില്‍ 147,368 യൂണിറ്റുകള്‍ മാത്രമാണ് മാരുതി വില്‍പ്പന നടത്തിയത്. ആഭ്യന്തര വില്‍പ്പന- 125,710 യൂണിറ്റുകള്‍, മറ്റ് കമ്പനികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത് – 6,314 യൂണിറ്റുകള്‍, കയറ്റുമതി -23,833 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് മൊത്തം എണ്ണത്തില്‍ വന്ന മാറ്റം. മൊത്തം ആഭ്യന്തര വില്‍പ്പന തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 1.29 ശതമാനം ഉയര്‍ന്ന് 132,024 യൂണിറ്റുകളായി.
2021 ജൂണില്‍ 130,348 യൂണിറ്റുകള്‍ മാത്രമാണ് മാരുതി ആഭ്യന്തരമായി വില്‍പ്പന നടത്തിയത്. ഒരു മാസം മുമ്പ് ടാറ്റ മോട്ടോഴ്‌സിനോട് വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ആഭ്യന്തര വില്‍പ്പന 49,001 യൂണിറ്റുകളും(21 ശതമാനം ഉയര്‍ന്നു), കയറ്റുമതി 13,350 യൂണിറ്റുമാക്കി രണ്ടാം സ്ഥാനം തിരിച്ചുപിടിചിച്ചു. മൊത്തം വില്‍പ്പന 62,351 യൂണിറ്റുകളാക്കി ഹ്യൂണ്ടായി ഉയര്‍ത്തി.
അതേസമയം, ടാറ്റ മോട്ടോഴ്‌സ് വില്‍പ്പന വളര്‍ച്ച തുടര്‍ന്നു. ജൂണില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ യാത്ര വാഹന വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. 45,197 യൂണിറ്റ് വില്‍പ്പന.
മുന്‍വര്‍ഷത്തേക്കാള്‍ 87 ശതമാനം വര്‍ധനവാണിത്. സാമ്പത്തികവര്‍ഷം 2023 ന്റെ ആദ്യ പാദത്തിലെ മൊത്തം വില്‍പ്പനയായ130,125 യൂണിറ്റുകള്‍, എക്കാലത്തെയും ഉയര്‍ന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തേക്കാള്‍ 102 ശതമാനം ഉയര്‍ച്ചയാണ് ഇത്.
എന്നാല്‍ ആഭ്യന്തര കാര്‍ വ്യവസായത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹ്യൂണ്ടായിക്ക് പിറകില്‍ മൂന്നാം സ്ഥാനത്തായി. 2022 ജൂണിലെ മൊത്തം വാഹന വില്‍പ്പന 54,096 ആണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എംആന്‍ഡ്എം) അറിയിച്ചു. യൂട്ടിലിറ്റി വെഹിക്കിള്‍ (യുവി) വിഭാഗത്തില്‍, എം ആന്‍ഡ് എം ഈ മാസം 26,620 വാഹനങ്ങള്‍ വിറ്റു.
മുന്‍വര്‍ഷത്തെ പ്രതിമാസ വില്‍പ്പനയേക്കാള്‍ 60 ശതമാനം കൂടുതലാണ് ഇത്. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ (യുവി, കാറുകള്‍, വാനുകള്‍ എന്നിവ ഉള്‍പ്പെടുന്നു) 2022 ജൂണില്‍ 26,880 യൂണിറ്റാണ് കമ്പനി വില്‍പ്പന നടത്തിയത്. കയറ്റുമതി 2,777 വാഹനങ്ങളാണ്.
2022 ജൂണില്‍ 24,024 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ കിയ ഇന്ത്യയും അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,015 യൂണിറ്റുകള്‍ മാത്രമാണ് കിയ വില്‍പ്പന നടത്തിയിരുന്നത്. ഇതോടെ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് വില്‍പ്പനയില്‍ 60 ശതമാനം വളര്‍ച്ച കൈവരിച്ചു.
സെമികണ്ടക്ടര്‍ ക്ഷാമത്തിന് അറുതി വന്നതാണ് റെക്കോര്‍ഡ് വില്‍പ്പന നടത്താന്‍ പ്രാപ്തമാക്കിയതെന്ന് ഈ കമ്പനികളെല്ലാം അറിയിച്ചു.

X
Top