10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എങ്കിലും ഇന്‍ട്രാ ഡേ നഷ്ടങ്ങള്‍ നികത്താന്‍ സൂചികകയ്ക്കായി. 37.87 (0.06 ശതമാനം) ഉയര്‍ന്ന് 60,298.00 ലെവലില്‍ സെന്‍സെക്‌സും 0.07 ശതമാനം (12.25 പോയിന്റ്) നേട്ടത്തില്‍ നിഫ്റ്റി 17,956.50 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

വാഹനം, സാമ്പത്തിക സേവനങ്ങള്‍, ഐടി, മീഡിയ, ഫാര്‍മ, പൊതുമേഖല ബാങ്കുകള്‍ ഒഴികെയുള്ള മേഖലകള്‍ നേട്ടത്തിലായപ്പോള്‍ 7 ശതമാനം ഉയര്‍ന്ന ഐആര്‍സിടിസി,5 ശതമാനം ഉയര്‍ന്ന അദാനി എന്റര്‍പ്രൈസ് എന്നിവ മികച്ച നേട്ടവുമായി മുന്നില്‍ നിന്നു. കോടക് ബാങ്ക്, എല്‍ടി, അള്‍ട്രാടെക് സിമന്റ്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ഐടിസി, ഏഷ്യന്‍ പെയ്ന്റ്‌സ്, ടെക് കെം, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍ഷ്യല്‍സര്‍വീസ് എന്നിവയാണ് ബിഎസ്ഇയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

അതേസമയം റിലയന്‍സ്, മാരുതി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ഫാര്‍മ,ടൈറ്റന്‍, എച്ച്‌സിഎല്‍ടെക്,നെസ്ലെ, ടിസിഎസ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് എന്നിവ നഷ്ടത്തിലായി. ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികളിലും വില്‍പ്പന സമ്മര്‍ദ്ദമുണ്ടായെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഫെഡ് റിസര്‍വിന്റെ മിനുറ്റ്‌സ് നിരക്ക് വര്‍ധന ഉറപ്പാക്കിയതാണ് കാരണം.

ജര്‍മ്മന്‍ ഡാക്‌സ്, ഫ്രഞ്ച് സിഎസി, സ്പാനിഷ് ഐബിഇഎക്‌സ്, മിലാന്‍ എഫ്ടിഎസ്ഇ,സ്വിസ് എസ്എംഐ, സ്വീഡിഷ് ഒഎംഎക്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ യൂറോപ്യന്‍ സൂചികകള്‍. അതേസമയം ഇന്തോനേഷ്യന്‍, സൗദി ഒഴിച്ചുള്ള ഏഷ്യന്‍ സൂചികകള്‍ നഷ്ടം വരിച്ചു.

X
Top