ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

ന്യൂഡൽഹി: 2027ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യത്തു മികച്ച 10 സാമ്പത്തികശേഷിയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം വളരുമെന്നും പഠനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമായ എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ടിലാണിതു പറയുന്നത്.

2029ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്നായിരുന്നു കഴിഞ്ഞവർഷം എസ്ബിഐ റിസർച് പ്രവചിച്ചത്. എന്നാൽ, നിലവിലെ വളർച്ചാനിരക്കു നിലനിർത്തിയാൽ 2027ൽ തന്നെ ഈ നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യ. 2027ൽ യുഎസ്, ചൈന എന്നിവയ്ക്കു തൊട്ടുപിന്നിൽ ഇന്ത്യ എത്തുമെന്നാണ് പ്രവചനം.

2022–27 ൽ ഇന്ത്യയുടെ ജിഡിപിയിലുണ്ടാകുന്ന(മൊത്ത ആഭ്യന്തര ഉൽപാദനം) വർധന മാത്രം ഓസ്ട്രേലിയൻ സമ്പദ്‍വ്യവസ്ഥയേക്കാൾ വലുതായിരിക്കും. ലോകസമ്പദ്‍ഘടനയിൽ ഇന്ത്യയുടെ വിഹിതം 4 ശതമാനമാകും.

നടപ്പു സാമ്പത്തികവർഷം 11.3 ലക്ഷം കോടി രൂപയുടേതാണ് കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ. 2027 ൽ 18.14 ലക്ഷം കോ ടിയായി ഉയരുമെന്നാണു വിലയിരുത്തൽ.

2027ൽ മഹാരാഷ്ട്ര, യുപി, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവയ്ക്കു താഴെ 10–ാം സ്ഥാനം കേരളം കൈവരിക്കുമെന്നാണു റിപ്പോർട്ട്. ഒന്നാമതെത്തുന്ന മഹാരാഷ്ട്രയുടെ ജിഡിപി 53.76 ലക്ഷം കോടി രൂപയാകും.

കേരളം കൈവരിക്കുന്ന 18.14 ലക്ഷം കോടി, യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു തുല്യമാകും.

X
Top