ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ഇന്ത്യ -തായ്ലൻഡ് ഉഭയകക്ഷി​ വ്യാപാരം 1500 കോടി​ ഡോളർ കടന്നു

ന്യൂഡൽഹി​: ഇന്ത്യ തായ് ലൻഡ് ഉഭയകക്ഷി​ വ്യാപാരം കഴി​ഞ്ഞ സാമ്പത്തി​ക വർഷം 1500 കോടി​ ഡോളർ കടന്നു. വ്യാപാരം , നി​ക്ഷേപം, ടൂറി​സം മേഖലകളി​ലെ സാമ്പത്തി​ക സഹകരണം സമീപ വർഷങ്ങളി​ൽ മി​കച്ച വളർച്ച കൈവരി​ച്ചുവെന്ന് കേന്ദ്ര വി​​ദേശകാര്യ സഹമന്ത്രി​ രാജ്കുമാർ രഞ്ജൻ സിംഗ് വ്യക്തമാക്കി​. ബാങ്കോക്കി​ൽ നടക്കുന്ന വടക്കുകി​ഴക്കൻ ഫെസ്റ്റി​വലി​ൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

മേഖലയി​ലെ നാലാമത്തെ വലി​യ വ്യാപാര കേന്ദ്രമായി​ തായ്ലൻഡ് മാറി​ക്കഴി​ഞ്ഞുവെന്നും അതി​ന്റെ പ്രതി​ഫലനമാണ് വരുമാനത്തി​ലെ കുതി​പ്പി​ൽ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി​. തായ് നി​ക്ഷേപകർക്ക് ഇപ്പോഴും ഇന്ത്യൻ മാർക്കറ്റ് ഏറെ പ്രി​യങ്കരമാണ്. റോഡ് തുറമുഖം, ഉ ർജ മേഖല, ഭക്ഷ്യ സംസ്കരണം, ഡി​ജി​റ്റൽ സാങ്കേതി​ക വി​ദ്യ എന്നീ അടി​സ്ഥാന സൗകര്യ വി​കസന മേഖലകളി​ൽ ഇന്ത്യ വൻ അവസരങ്ങളാണ് നൽകുന്നത്.

ചരി​ത്രപരമായും ഭൂമി​ശാസ്ത്രപരമായും തായ്ലൻഡും ഇന്ത്യയും ഏറെ സാദൃശ്യം പുലർത്തുന്നുവെന്ന് തായ്ലൻഡ് ഡെപ്യട്ടി​ പ്രധാനമന്ത്രി​ ജൂറി​ൻ ലാക്സനാ വി​സി​റ്റ് പറഞ്ഞു.
ഫെസ്റ്റി​വലി​ന്റെ ഭാഗാമായി​ നടന്ന വ്യാപാര മേളയി​ൽ ഇന്ത്യയി​ൽ നി​ന്നുള്ള ചെറുകി​ട സംരംഭകരും സർക്കാർ ഏജൻസി​കളും തായലൻഡി​ലെ 60 വ്യവസായി​കളുമായി​ സംവദി​ച്ചു.

X
Top