വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡല്ഹി: 2028-29 സാമ്പത്തിക വർഷത്തോടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധമേഖലയുടെ ആധുനികവത്കരണമാണ് കേന്ദ്രസർക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ആത്മനിര്ഭരത (സ്വാശ്രയത്വം) കൂടുതലായി പ്രോത്സാഹിപ്പിച്ചു, മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾ അവതരിപ്പിച്ചു,

രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ കഴിവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള് പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിന് ലക്ഷ്യമിട്ടത്, രാജ്യത്തിന്റെ ശേഷിയിൽ മുന് സര്ക്കാരുകൾക്ക് വിശ്വാസക്കുറവുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.

നടപ്പുസാമ്പത്തിക വര്ഷത്തിൽ 20,000 കോടി രൂപയിലേക്കെത്തുന്ന പ്രതിരോധ കയറ്റുമതി 2028-29 സാമ്പത്തിക വര്ഷത്തോടെ 50,000 കോടിയിലേക്കെത്തുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യന് നിര്മിത പ്രതിരോധ ഉപകരണങ്ങളുടെ മൂല്യം 2014 ല് 30,000 കോടിയായിരുന്നതില് നിന്ന് 1.10 ലക്ഷം കോടിയിലേക്ക് കുതിച്ചതായും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകള്ക്ക്, പ്രത്യേകിച്ച് യുവാക്കളുടെ സംരംഭങ്ങള്ക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനമേകുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി യുവസംരംഭകർക്ക് നൽകിവരുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്ക്കാര് 25 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

X
Top