ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ഇന്ത്യ, തായ്വാന്‍,കൊറിയ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ബ്രസീല്‍, തായ്‌ലന്റ്,സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ)കൈയ്യൊഴിയുന്നു. പകരം അവര്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യ, കൊറിയ, തായ്വാന്‍ എന്നിവിടങ്ങളെയാണ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്്എയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2022 ല്‍ എഫ്‌ഐഐകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയത് ബ്രസീല്‍,തായ്‌ലന്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു. എന്നാല്‍ വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ തായ്വാന്‍, കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ വളര്‍ച്ചാ സാധ്യതകള്‍ തേടുന്നു. തയ്വാനും കൊറിയയും വിപണി മൂലധനത്തിന്റെ യഥാക്രമം 0.6 ശതമാനവും 0.5 ശതമാനവും നിക്ഷേപം ആകര്‍ഷിച്ചു.

അതേസമയം ബ്രസീല്‍, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള താല്‍പ്പര്യം എഫ്‌ഐഐകള്‍ ഗണ്യമായി കുറയ്ക്കുകയാണ്. ഇവിടെ നടത്തിയ വാര്‍ഷിക അറ്റ നിക്ഷേപം വിപണി മൂലധനത്തിന്റെ 0.2 ശതമാനമാണ്. അതേസമയം 2022 ല്‍ ഈ രാജ്യങ്ങള്‍ യഥാക്രമം 2.3 ശതമാനം, 0.7 ശതമാനം, 1.2 ശതമാനം എന്നിങ്ങനെ നിക്ഷേപം നേടി.

ചൈന ഒഴികെയുള്ള ഏഷ്യ, വിദേശ നിക്ഷേപകരുടെ ഏറ്റവും ശക്തമായ അറ്റ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നും റിപ്പോര്‍ട്ട് അറിയിക്കുന്നു. 2023 ന്റെ ആദ്യ പകുതിയില്‍ 23 ബില്യണ്‍ ഡോളറാണ് ഈ പ്രദേശം ആര്‍ഷിച്ചത്. 2019 ന്റെ ആദ്യ പകുതിക്ക് ശേഷമുള്ള ഉയര്‍ന്ന അറ്റവാങ്ങാലാണ് ഇത്.

വിദേശ വാങ്ങലില്‍ അടുത്തിടെ വര്‍ദ്ധനവുണ്ടായിട്ടും, ഇഎമ്മിലെ വിദേശ ഉടമസ്ഥാവകാശ നില താരതമ്യേന കുറവാണ്. ഇത് ശേഖരണത്തിനുള്ള കൂടുതല്‍ സാധ്യതയെ സൂചിപ്പിക്കുന്നു. വിദേശ ഇക്വിറ്റി ഉടമസ്ഥാവകാശം ഇന്ത്യയില്‍ 17 ശതമാനവും തുര്‍ക്കിയില്‍ 9 ശതമാനവും മലേഷ്യയിലും ഫിലിപ്പീന്‍സിലും 20 ശതമാനം വീതവും കൊറിയയില്‍ 25 ശതമാനവുമാണ്.

അര്‍ദ്ധ വാര്‍ഷിക നോണ്‍-റസിഡന്റ് നെറ്റ് ഇക്വിറ്റി വാങ്ങല്‍, എമേര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ 52 ബില്യണ്‍ ഡോളറായി. 2019 ന്റെ ആദ്യ പകുതിക്ക് ശേഷമുള്ള ഉയര്‍ന്ന നില.

X
Top