
ന്യൂഡല്‍ഹി: 2030ഓടെ യു.എസിനും ചൈനയ്ക്കും പിറകില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ ബിസിനസ് സ്ഥാപനം ക്യാപിറ്റല്‍ ഇക്കണോമിക്‌സ്. ഇതോടെ ആഗോള ഉത്പാദനത്തിന്റെ പകുതി സംഭാവന ചെയ്യുന്ന വികസ്വര സമ്പദ് വ്യവസ്ഥകളില്‍ രാജ്യം മുന്നിലാകും.യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഈയിടെ മാറിയിരുന്നു.
‘അടുത്ത ദശകത്തിനുള്ളില്‍ രാജ്യം ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും,’ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഷിലാന്‍ ഷാ സെപ്റ്റംബര്‍ 6ന് ഒരു കുറിപ്പില്‍ പറഞ്ഞു. കോവിഡ്-19 മഹാമാരി കാരണം വലിയ പരിക്കേല്‍ക്കേണ്ടി വന്നെങ്കിലും ജനസംഖ്യ, ഉത്പാദനക്ഷമത എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ശക്തമാകും, സാമ്പത്തിക വിദഗ്ധന്‍ കൂട്ടിച്ചേര്‍ത്തു.
2022 മുതല്‍ 2030 വരെ പ്രതിവര്‍ഷം 6 ശതമാനം ജിഡിപി വളര്‍ച്ചയാണ് ക്യാപിറ്റല്‍ ഇക്കണോമിക്‌സ് പ്രവചിക്കുന്നത്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ച, ആരോഗ്യകരമായ ഉല്‍പ്പാദന മേഖലകള്‍, ഹരിതവല്‍ക്കരണം എന്നിവ കാരണം വികസ്വര സമ്പദ് വ്യവസ്ഥകള്‍ നേട്ടമുണ്ടാക്കും. ഇന്ത്യയുടെ നാമമാത്രമായ ജിഡിപി 2030ഓടെ 5,160 ഡോളറായി ഉയരുമെന്ന് ഗവേഷണ സ്ഥാപനം കണക്കാക്കുന്നു.
ചൈന22,490 ഡോളറും യുഎസ് 99,480 ഡോളറുമാണ് ജിഡിപി രേഖപ്പെടുത്തുക. അന്തര്‍ദ്ദേശീയ നാണയനിധി (ഐഎംഎഫ്) കണക്കുപ്രകാരം ഒരാള്‍ക്ക് 2,520 ഡോളര്‍ എന്ന നിലയിലാകും ജിഡിപി.