ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ ഏഴാമത്തെ ആഴ്‌ചയും ഇടിഞ്ഞു. സെപ്റ്റംബർ 16 വരെ വിദേശനാണ്യ കരുതൽ ശേഖരം 545.652 ബില്യൺ ഡോളറായി കുറഞ്ഞു. 2020 ഒക്‌ടോബർ 2 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ വിദേശനാണ്യ കരുതൽ ശേഖരം ഉള്ളതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് ഡാറ്റ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ കരുതൽ ശേഖരം 550.871 ബില്യൺ ഡോളറായിരുന്നു. മൂല്യനിർണ്ണയത്തിലെ മാറ്റങ്ങളാണ് കരുതൽ ശേഖരത്തിലെ ഇടിവിന് കാരണമായതെങ്കിലും, ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിലുകൾ കാരണമാണ് കൂടുതൽ ഇടിവ് സംഭവിച്ചത് എന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

യുഎസ് ഫെഡറൽ നിരക്കുയർത്തിയതും ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചതും രൂപയ്ക്ക് തിരിച്ചടിയായി എന്ന് തന്നെ പറയാം. പണപ്പെരുപ്പം തടയാനാണ് യു എസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയത്. യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതോടുകൂടി ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. ഇതോടെ രൂപ തകർന്നു.

ആഭ്യന്തര സാമ്പത്തിക സാധ്യതകൾ മെച്ചപ്പെട്ടെങ്കിലും രൂപ സമ്മർദ്ദത്തിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് ഉണ്ടായേക്കാം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 82 വരെ രൂപയുടെ മൂല്ല്യം ഇടിഞ്ഞേക്കാം. നിലവിലെ ഘട്ടത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇടപെടാനും കർശന നടപടികൾ സ്വീകരിക്കാനും ആർബിഐക്ക് ബുദ്ധിമുട്ടായിരിക്കും.

X
Top