
ന്യൂഡല്‍ഹി: ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം 2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കുറയും. ഇക്കണോമിക് ടൈംസ്(ഇടി) സര്‍വേ പറയുന്നു. 6 ശതമാനം വളര്‍ച്ചയാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വേ പ്രവചിക്കുന്നത്.
5.2-6.3 റെയിഞ്ചിലുള്ള വളര്‍ച്ച സര്‍വേയില്‍ പങ്കെടുത്ത 20 സാമ്പത്തിക വിദഗ്ധര്‍ അനുമാനിച്ചു. മിതമാണെങ്കിലും വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ മികച്ചത്.
2023 സാമ്പത്തികവര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ചയാണ് കണക്കാക്കുന്നത്.
അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി നടപ്പ് വര്‍ഷത്തിലും ഇന്ത്യ തുടരും. 2025 ലെ വളര്‍ച്ച 6.5 ശതമാനമാകുമെന്നും സര്‍വേ പ്രവചിച്ചു. 6.5 ശതമാനമാണ് 2024 സാമ്പത്തികവര്‍ഷത്തിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമാനം.
5.9 ശതമാനം അന്തര്‍ദ്ദേശീയ നാണയ നിധിയും കണക്കുകൂട്ടുന്നു. പണപ്പെരുപ്പം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 4.6-5.5 ശതമാനം വരെയാകുമെന്നും ഇടി സര്‍വേ പ്രവചിച്ചു.