
ഭരണകൂടങ്ങൾ പല കാരണങ്ങളാൽ, തങ്ങളുടെ അധികാര പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങൾ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിക്കാറുണ്ട്. ഇന്റർനെറ്റ് ഷട്ട് ഡൗൺ എന്നാണ് ഇതറിയപ്പെടുന്നത്. 2024ലെ ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ രാജ്യം തിരിച്ചുള്ള കണക്ക് കഴിഞ്ഞദിവസം ‘ആക്സസ് നൗ’ പുറത്തുവിട്ടിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദാക്കിയത് മ്യാന്മറിലാണ്. 85 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് റദ്ദാക്കിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 84 തവണ. രാജ്യത്ത് മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ ഷട്ട്ഡൗൺ ഉണ്ടായത്.
2018 മുതൽ 2023 വരെ ഇന്റർനെറ്റ് ഷട്ട് ഡൗണിൽ ഒന്നാം സ്ഥാനം ഇന്ത്യക്കായിരുന്നു. അതേസമയം ലോകത്ത് 2024ൽ ഷട്ട് ഡൗൺ കൂടി. 2023ൽ 39 രാജ്യങ്ങളിൽ 283 ഷട്ട്ഡൗൺ റിപ്പോർട്ട് ചെയ്തപ്പോൾ, 2024ൽ അത് 54 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 296 ആണ് കഴിഞ്ഞവർഷം.