പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

70,000 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: ആഭ്യന്തര കപ്പല്‍ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി തയ്യാറാക്കിയ 70,000 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ശേഷി ഈ രംഗത്തെ പ്രമുഖരായ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പമാക്കുകയാണ് ലക്ഷ്യം.

‘സമുദ്രരംഗത്ത് സ്വയം പര്യാപ്ത കൈവരിക്കാനുള്ള പരിവര്‍ത്തനാത്മ മുന്നേറ്റമെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയെ വിശേഷിപ്പിച്ചു. 4.5 ദശലക്ഷം ഗ്രോസ് ടണേജ് (ജിടി) ശേഷിയുള്ള കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇതുവഴിയാകും. കൂടാതെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുകയും ചെയ്യും.

മൂന്ന് വിഭാഗങ്ങളിലായാണ് പദ്ധതി തുക വിതരണം ചെയ്യുക. കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നേരിട്ടുള്ള സാമ്പത്തിക സഹായമായി 24736 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായമായും 25,000 കോടി രൂപയും കപ്പല്‍ നിര്‍മ്മാണ നവീകരണ പദ്ധതിയ്ക്ക് 20,000 കോടി രൂപയും. ഈ പദ്ധതികള്‍ ഒരുമിച്ച്‌ 4.5 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം ആകര്‍ഷിക്കുമെന്നും 25,00 ലധികം കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇതുവഴിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

കപ്പലിന്റെ വിലയും തരവും അടിസ്ഥാനമാക്കി കപ്പല്‍ നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. 100 കോടിയില്‍ താഴെ വിലയുള്ള കപ്പലുകള്‍ക്ക് 15 ശതമാനവും 100 കോടിയില്‍ കൂടുതല്‍ വിലയുള്ള കപ്പലുകള്‍ക്ക് 20 ശതമാനവും പരിസ്ഥിതി സൗഹൃദ കപ്പലുകള്‍ക്ക്, ഉദാഹരണത്തിന് ഗ്രീന്‍ അല്ലെങ്കില്‍ ഹൈബ്രിഡ് കപ്പലുകള്‍ക്ക് 25 ശതമാനവും പിന്തുണ ലഭ്യമാക്കും. മൂല്യത്തിന്റെ കുറഞ്ഞത് 30% ഇന്ത്യയ്ക്കുള്ളില്‍ നിന്നാകണമെന്ന് നിബന്ധനയുണ്ട്. അതായത് കപ്പലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, തൊഴിലാളികള്‍, സേവനങ്ങള്‍ എന്നിവ ആഭ്യന്തരമായി ലഭ്യമാക്കണം.

പാക്കേജില്‍ ‘ഷിപ്പ് ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ട്’ എന്നൊരു വ്യവസ്ഥയും ഉള്‍പ്പെടുന്നു. ഇത് പ്രകാരം ഒരു കപ്പല്‍ ഇന്ത്യയില്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കുകയാണെങ്കില്‍ സ്‌ക്രാപ്പ് മൂല്യത്തിന്റെ 40 ശതമാനം ക്രെഡിറ്റായി അവകാശപ്പെടാം.

കപ്പല്‍ നിര്‍മ്മാണത്തിന് വലിയ തോതിലുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്നും ചരിത്രപരമായി, അത്തരം പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ അത്തരം വ്യവസായങ്ങള്‍ നിലനിര്‍ത്താനും വളര്‍ത്താനും കഴിയൂ എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ കപ്പല്‍ശാലകള്‍ക്ക് ദീര്‍ഘകാല മൂലധനവും അടിസ്ഥാന സൗകര്യ പിന്തുണയും നല്‍കുന്നതിനാണ് പുതിയ പാക്കേജ്.

ഇന്ത്യ, ആഭ്യന്തര ആവശ്യത്തിന്റെ 95 ശതമാനം നിവര്‍ത്തിക്കുന്നത് വിദേശ കപ്പലുകള്‍ വഴിയാണ്. പുതിയ പദ്ധതി ആ പ്രവണത മാറ്റി മറിയ്ക്കുകയും ഇന്ത്യയെ കപ്പല്‍ നിര്‍മ്മാണത്തിന്റെയും സമുദ്രസേവനങ്ങളുടേയും ആഗോളകേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യും.

X
Top