ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

പ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 15,920 കോടി രൂപയുടെ റെക്കോര്‍ഡ് പ്രതിരോധ കയറ്റുമതി നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചതാണിത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി 12814 കോടി രൂപയായിരുന്നു.

നേട്ടം ശ്രദ്ധേയമാണെന്നും വരും വര്‍ഷങ്ങളിലും കയറ്റുമതി ഉയരുമെന്നും മന്ത്രി അറിയിക്കുന്നു. 2020-21 ല്‍ 8,434 കോടി രൂപയുടെയും 2019-20 ല്‍ 9,115 കോടി രൂപയുടെയും 2018-19 ല്‍ 10,745 കോടി രൂപയുടെയും സൈനിക ഹാര്‍ഡ്വെയറുകള്‍ വില്‍പന നടത്താനുമായി. 2017-18ല്‍ ഹാര്‍ഡ് വെയര്‍ കയറ്റുമതി 4,682 കോടി രൂപയും 2016-17ല്‍ 1,521 കോടി രൂപയുമായിരുന്നു.

1,75,000 കോടി രൂപയുടെ പ്രതിരോധ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കാനും 2024-25 ഓടെ കയറ്റുമതി 35,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആഭ്യന്തര പ്രതിരോധ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

X
Top