പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ഹൗഡൻ ഇന്ത്യ ഇൻഷുറൻസ് ബ്രോക്കേഴ്‌സിനെ ഏറ്റെടുക്കാൻ ഒരുങ്ങി ഹൗഡൻ ഗ്രൂപ്പ്

മുംബൈ: തങ്ങളുടെ ഇന്ത്യൻ വിഭാഗത്തിലെ ഓഹരി പങ്കാളിത്തം 49 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താൻ ഒരുങ്ങി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഹൗഡൻ. ആഗോളതലത്തിൽ ഏറ്റവും വലിയ യുഎസ് ഇതര ബ്രോക്കറായ ഹൗഡൻ ഗ്രൂപ്പിന് ഈ നിർദിഷ്ട ഇടപാട് നടത്താൻ റെഗുലേറ്ററി അംഗീകാരം ലഭിച്ചു. ഓഹരികൾ 100% ആയി ഉയർത്തുന്നത് കൂടുതൽ മൂലധനം കൊണ്ടുവന്ന് അജൈവ വളർച്ച കൈവരിക്കാൻ കമ്പനിയെ അനുവദിക്കുമെന്ന് ഹൗഡൻ ഇന്ത്യ ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ചെയർമാൻ പ്രവീൺ വസിഷ്ഠ പറഞ്ഞു. അദ്ദേഹം ഇടപാടിന്റെ വലുപ്പം വെളിപ്പെടുത്തിയില്ലെങ്കിലും, കമ്പനി 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 125 കോടി രൂപയുടെ വരുമാനം നേടിയതിനാൽ ഇടപാട് ദശലക്ഷക്കണക്കിന് ഡോളറിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2026 സാമ്പത്തിക വർഷത്തോടെ ഓർഗാനിക് ബിസിനസ്സ് ഇരട്ടിയാക്കാനും, ജീവനക്കാരുടെ എണ്ണം 250 ൽ നിന്ന് 400 ആക്കി വർധിപ്പിക്കാനും, 250 കോടി രൂപയുടെ വരുമാനം നേടാനും കമ്പനി ലക്ഷ്യമിടുന്നു. ഈ ഏറ്റെടുക്കലിന് ശേഷവും, ലീഡർഷിപ്പ് ടീം മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി അറിയിച്ചു. ചെറുകിട ബിസിനസ് വിഭാഗം ഉൾപ്പെടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള വിതരണ ശേഷിയുമായി ഇൻഷുറൻസിലെ വൈദഗ്ധ്യം സമന്വയിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തങ്ങൾ പരിശോധിക്കുകയാണെന്ന് കമ്പനി പറഞ്ഞു.

X
Top