ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവെന്ന പട്ടം തുടർച്ചയായ രണ്ടാം മാസവും സ്വന്തമാക്കി ഇന്ത്യ.

നവംബറിൽ റഷ്യയിൽ നിന്നുള്ള മൊത്തം ക്രൂഡോയിൽ വിതരണത്തിന്റെ 53 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ഡിസംബറിൽ ഇന്ത്യയുടെ വിഹിതം 70 ശതമാനം കടന്നുവെന്നാണ് വിലയിരുത്തൽ.

നിലവിൽ രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 74.29 ഡോളറാണ്; ബ്രെന്റ് ക്രൂഡിന് വില 79.04 ഡോളറും. ഇന്ത്യയാകട്ടെ റഷ്യയിൽ നിന്ന് ബാരലിന് 60 ഡോളറിനുംതാഴെ ഡിസ്കൗണ്ട് നിരക്കിലാണ് ‘ഉറാൽസ് ക്രൂഡോയിൽ” വാങ്ങുന്നത്.

റഷ്യൻ എണ്ണയിനമായ ഉറാൽസിന് 60 ഡോളർ മിനിമംവില നിശ്ചയിക്കണമെന്ന് ഓസ്‌ട്രേലിയ, ജി7 കൂട്ടായ്‌മ, യൂറോപ്യൻ യൂണിയൻ എന്നിവ ആവശ്യപ്പെട്ടിരുന്നു.

ബൾഗേറിയയാണ് എട്ടുലക്ഷം ടൺ റഷ്യൻ എണ്ണവാങ്ങി ഡിസംബറിൽ രണ്ടാംസ്ഥാനത്തുള്ളത്. ചൈനയുടെ വാങ്ങൽ 1.40 ലക്ഷം ടണ്ണിലേക്ക് കുറഞ്ഞു.

മൂന്നാംസ്ഥാനത്താണ് ചൈന. 1.40 ലക്ഷം ടണ്ണോളം ഇറക്കുമതിയുമായി ടർക്കി നാലാമതാണ്.

X
Top