കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് കടുത്ത നീക്കം.

പാക്കിസ്ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു.

ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 2023–24 വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.

സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാൻ പൗരർക്ക് വീസ റദ്ദാക്കുകയും ചെയ്തത്നു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്.

X
Top