ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബഹിരാകാശ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നേരത്തെയുള്ള നയം ഭേദഗതി വരുത്തിയാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സൗകര്യം വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

ബഹിരാകാശത്തില്‍ വാണിജ്യ മേഖലയില്‍ സാന്നിധ്യം വികസിപ്പിക്കുക, സാങ്കേതിക വികസനത്തിന്റെയും അനുബന്ധമേഖലയിലെ നേട്ടങ്ങളുടെയും സാധ്യത ഉപയോഗിക്കുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഗ്രഹ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 74 ശതമാനംവരെ സ്വന്തം വഴിയിലൂടെയും അതിനുശേഷം സര്‍ക്കാര്‍ മുഖാന്തിരവും ആണ് പ്രവര്‍ത്തിക്കാനാവുക.

വിക്ഷേപണ വാഹനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പ്രവര്‍ത്തനവും സ്വന്തം നിലയില്‍ 49 ശതമാനം വരെ നടത്താം. ബാക്കി സര്‍ക്കാര്‍ നിയന്ത്രിക്കും.

ഘടകവസ്തുക്കളുടെ നിര്‍മാണം പൂര്‍ണമായും സ്വന്തം നിലയില്‍ ചെയ്യാനാവും.

X
Top