ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വിലഅദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതിഇന്ത്യയുടെ വിദേശ നാണയ ശേഖരം ഇടിയുന്നുതേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

കളിപ്പാട്ട കയറ്റുമതിയിൽ 239% വർധന

ന്യൂഡൽഹി: കഴിഞ്ഞ 8 വർഷത്തിനിടെ കളിപ്പാട്ട ഇറക്കുമതിയിൽ 52 ശതമാനത്തിന്റെ കുറവുണ്ടാകുകയും കയറ്റുമതി 239% വർധിക്കുകയും ചെയ്തതായി വാണിജ്യമന്ത്രാലയം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്നൗ ആണ് മന്ത്രാലയത്തിനു വേണ്ടി പഠനം നടത്തിയത്.
2014 മുതൽ 6 വർഷത്തിനിടെ രാജ്യത്തെ കളിപ്പാട്ട നിർമാണ യൂണിറ്റുകൾ ഇരട്ടിയായതായും റിപ്പോർട്ടിലുണ്ട്.

2021 ജനുവരിയിൽ കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) ഗുണനിലവാര മാനദണ്ഡം നിലവിൽ വന്നിരുന്നു.

ചൈനയിൽ നിന്നുള്ള ഗുണിനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തടഞ്ഞ് ആഭ്യന്തര വിപണി ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

X
Top