ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയിൽ ടെലികോം സേവനം ഉപയോഗിക്കുന്നവരിൽ വർധന; ഇന്റർനെറ്റ് വരിക്കാർ 7.3 കോടി വർധിച്ചു

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷം ഇന്ത്യൻ ടെലികോം മേഖലയിലുണ്ടായത് വൻ വളർച്ച. കഴിഞ്ഞ ഒരു വർഷം രാജ്യത്ത് വർധിച്ചത് 7.3 കോടി ഇന്റർനെറ്റ് വരിക്കാരും 7.7 കോടി ബ്രോഡ്ബാൻഡ് വരിക്കാരുമാണ്.

രാജ്യത്ത് ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇന്ത്യയുടെ ടെലി-സാന്ദ്രതയിൽ ഉണ്ടായത് 1.39 ശതമാനത്തിൻ്റെ വർധനയാണ്. 2023 മാർച്ച് അവസാനം 84.51 ശതമാനമായിരുന്നു ഇന്ത്യയുടെ ടെലികോം സാന്ദ്രത 2024 മാർച്ച് അവസാനത്തോടെ 85.69 ശതമാനമായി.

മൊത്തം ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണത്തിലും കഴിഞ്ഞ ഒരു വർഷമുണ്ടായത് വലിയ വർധനയാണ്. 2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർധിച്ചു.

ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ 8.3 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിൽ 84.6 കോടിയിൽനിന്ന് 2024 മാർച്ചിൽ 92.4 കോടിയായി.

വയർലെസ് ഡേറ്റ വരിക്കാരുടെ എണ്ണം 2023 മാർച്ച് അവസാനം 84.6 കോടിയിൽനിന്ന് 2024 മാർച്ച് അവസാനത്തോടെ 91.3 കോടിയായും വർധിച്ചു. കേന്ദ്ര ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ റിപ്പോർട്ടിലേതാണ് കണക്കുകൾ.

X
Top