ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഗോള സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന് ഐഎംഎഫ്

വാഷിങ്ടന്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ്വ്യവസ്ഥയെ പറ്റിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെപ്പറ്റി പോസിറ്റീവ് കാഴ്ചപ്പാടാണെന്നും രാജ്യം ‘തിളക്കമുള്ള ഇടം’ ആയി തുടരുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി.

ആഗോള സാമ്പത്തിക വളര്‍ച്ചയിലും കുറവുണ്ടാകുമെന്നാണു പ്രവചനം. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ 2.9 ശതമാനത്തിലേക്കു സാമ്പത്തിക വളര്‍ച്ച താഴും. ഇത് 2024ല്‍ 3.1 ശതമാനത്തില്‍ എത്തിയേക്കും. ”യഥാര്‍ഥത്തില്‍ ഇന്ത്യയിലെ വളര്‍ച്ചാനിരക്കില്‍ മാറ്റമുണ്ടാകുന്നില്ല. നടപ്പു സാമ്പത്തിക വര്‍ഷം 6.8 ശതമാനം വളര്‍ച്ചയാണു ഞങ്ങള്‍ കണക്കാക്കിയത്. മാര്‍ച്ച് വരെ ഇതിനു കാലാവധിയുണ്ട്. അതിനുശേഷമുള്ള സാമ്പത്തിക വര്‍ഷത്തില്‍ നേരിയ ഇടിവുണ്ടായി, വളര്‍ച്ച 6.1 ശതമാനമാകും. ബാഹ്യഘടകങ്ങളാണ് അതിനു കാരണം”- ഐഎംഎഫ് റിസര്‍ച് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പിയറെ ഒലിവര്‍ ഗൗറിഞ്ചാസ് പറഞ്ഞു.

2023ല്‍ 6.1 ശതമാനത്തിലെത്തുന്ന ഇന്ത്യയുടെ വളര്‍ച്ച, 2024ല്‍ 6.8 ശതമാനത്തിലേക്ക് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷ. ഏഷ്യയുടെ വളര്‍ച്ച 2023ല്‍ 5.3 ശതമാനവും 2024ല്‍ 5.2 ശതമാനവുമാകും. 2023ല്‍ ചൈനയുടെ വളര്‍ച്ച 5.2 ശതമാനത്തിലെത്തും; എന്നാല്‍ അടുത്ത വര്‍ഷം 4.5 ശതമാനത്തിലേക്ക് ഇടിയും. ചൈനയെയും ഇന്ത്യയെയും ഒരുമിച്ചെടുത്താല്‍ ആഗോള വളര്‍ച്ചയുടെ 50 ശതമാനവും ഈ രാജ്യങ്ങളില്‍നിന്നാണ്- ഐഎംഎഫ് വിശദീകരിച്ചു. 2023ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് നേരത്തേ പറഞ്ഞിരുന്നു.

X
Top