മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്

കൊച്ചി: അടുത്ത വർഷം ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് രാജ്യാന്തര നാണയ നിധി(ഐഎംഎഫ്) വ്യക്തമാക്കി.

2025ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി. ഡി.പി) 4.4 ലക്ഷം കോടി ഡോളർ കവിയുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. ജപ്പാന്റെ ജി. ഡി. പി ഈ കാലയളവിൽ 4.31 ലക്ഷം കോടി ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷിച്ചിരുന്നതിലും ഒരു വർഷം മുൻപ് ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് പുതിയ പ്രവചനം. 2026ൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് നേരത്തെ ഐഎംഎഫ് പ്രവചിച്ചിരുന്നത്.

അമേരിക്കൻ ഡോളറിനെതിരെ ജാപ്പനീസ് യെന്നിന്റെ മൂല്യയിടിവാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്താകുക.

2014ൽ ഇന്ത്യ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു.

X
Top