ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സന്തോഷി കിറ്റൂരിനെ സിടിഒ ആയി നിയമിച്ച് ഐഐഎഫ്എൽ വെൽത്ത് & അസറ്റ് മാനേജ്‌മെന്റ്

മുംബൈ: സന്തോഷി കിറ്റൂരിനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചതായി ഐഐഎഫ്എൽ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെന്റ് (ഐഐഎഫ്എൽ വാം) അറിയിച്ചു. തന്റെ പുതിയ റോളിൽ സ്ഥാപനത്തിന്റെ ദർശനം, സാങ്കേതിക വിദ്യകൾ, സുരക്ഷാ തന്ത്രങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും ഒപ്പം സാങ്കേതിക കഴിവുകൾ വളർത്തുന്നതിനുള്ള ചുമതല കിറ്റൂരിനാണ്. ഐഐഎഫ്എൽ ഡബ്ല്യൂഎഎല്ലിൽ ചേരുന്നതിന് മുമ്പ് ഇദ്ദേഹം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 25 വർഷം നീണ്ടുനിന്ന കരിയറിൽ ഇവർ സാങ്കേതിക തന്ത്രം, വിപണി, ഉൽപ്പന്ന തന്ത്രം, വിലനിർണ്ണയം, നവീകരണം എന്നിവയിൽ ആഗോള പ്രമുഖരായ മക്കിൻസി ആൻഡ് കമ്പനി, ഗാർട്ട്നർ കൺസൾട്ടിംഗ്, ഇൻഫോസിസ് എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദവും, ഐബിഎസിൽ നിന്ന് ബിസിനസ് ഫിനാൻസിൽ പിജിഡിബിഎയും അഡ്വാൻസ്ഡ് ഡിപ്ലോമയും സന്തോഷി കിറ്റൂർ നേടിയിട്ടുണ്ട്.

X
Top