അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐഎഫ്സിഐയ്ക്ക് സർക്കാരിൽ നിന്ന് 2,000 കോടിയുടെ നിക്ഷേപം ലഭിച്ചേക്കും

മുംബൈ: ഐഎഫ്സിഐയിൽ 2,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനിയെ സ്റ്റോക്ക് ഹോൾഡിംഗ്സുമായി ലയിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐഎഫ്‌സിഐയെ അതിന്റെ തന്നെ യൂണിറ്റായ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ലയിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി.

യൂണിറ്റുമായി ലയിക്കുന്നതിന് മുമ്പ് ഐഎഫ്‌സിഐയുടെ കടം കുറയ്ക്കുന്നതിനാണ് സർക്കാർ മൂലധന നിക്ഷേപം നടത്തുന്നതെന്ന് മാധ്യമ റിപ്പോർട്ട് പറയുന്നു. സ്റ്റോക്ക് ഹോൾഡിംഗ് അതിന്റെ തുടക്കം മുതൽ തന്നെ ലാഭമുണ്ടാക്കുന്നതും ലാഭവിഹിതം നൽകുന്നതുമായ കമ്പനിയാണ്. കൂടാതെ ഐഎഫ്‌സിഐക്ക് സ്റ്റോക്ക് ഹോൾഡിംഗിൽ 52.86% ഓഹരിയുണ്ട്.

19 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റാമ്പ് ഡ്യൂട്ടി ശേഖരിക്കുന്നതിനുള്ള സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (CRA) ആയി ആണ് സ്റ്റോക്ക് ഹോൾഡിംഗ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ക്ലിയറിംഗ് കമ്പനികളിൽ ഒന്നാണ് സ്റ്റോക്ക് ഹോൾഡിംഗ്. കമ്പനി ഗവൺമെൻറ് ബോണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ, മ്യൂച്വൽ ഫണ്ട് സ്കീമുകൾ, പ്രാരംഭ പൊതു ഓഫറുകൾ, ദേശീയ പെൻഷൻ സിസ്റ്റം (NPS) തുടങ്ങിയവ വിതരണം ചെയ്യുന്നു.

അതേസമയം, ഐഎഫ്സിഐയിൽ ഇന്ത്യാ ഗവൺമെന്റിന് 66.35% ഓഹരിയുണ്ട്. പൊതുമേഖലയിലെ ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് ഐഎഫ്സിഐ.

X
Top