കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

ഹ്യൂണ്ടായ് ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായത്തില്‍ 8 ശതമാനത്തിന്റെ ഇടിവ്

മുംബൈ: ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1369 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.08 ശതമാനം ഇടിവാണിത്.

ആഭ്യന്തര വിപണിയിലെ മോശം പ്രകടനമാണ് അറ്റാദായത്തില്‍ പ്രതിഫലിച്ചത്. മൊത്തം വരുമാനം 5.3 ശതമാനം കുറഞ്ഞ് 16412.87 രൂപയിലെത്തി. ഇബിറ്റ 6 ശതമാനം കുറഞ്ഞ് 2185.2 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 20 ബേസിസ് പോയിന്റിടിഞ്ഞ് 13.3 ശതമാനം.

കമ്പനിയുടെ ആഭ്യന്തര വില്‍പന 11.5 ശതമാനം ഇടിഞ്ഞ് 132259 യൂണിറ്റുകളാപ്പോള്‍ കയറ്റുമതി 13 ശതമാനം ഉയര്‍ന്ന് 48140 യൂണിറ്റുകള്‍. മൊത്തം വില്‍പന 6.1 ശതമാനം ഇടിഞ്ഞ് 180399 യൂണിറ്റുകളാണ്.

ക്രെറ്റയാണ് ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ എസ് യു വി. ആഭ്യന്തര വിപണിയില്‍ 47622 യൂണിറ്റ് ക്രെറ്റകളാണ് വിറ്റുപോയത്. വെന്യൂവിന്റെ 22311 യൂണിറ്റുകളും എക്‌സറ്ററിന്റെ 17188 യൂണിറ്റുകളും വില്‍പന നടത്തി.

X
Top