വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്

സ്വര്‍ണവും വെള്ളിയും മാത്രമല്ല, തീരുവ യുദ്ധത്തിനിടെ മറ്റൊരു ലോഹമായ ചെമ്പിന്‍റെ വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ചെമ്പ് വില ടണ്ണിന് 10,000 ഡോളര്‍ അഥവാ 8.63 ലക്ഷം രൂപയായി.

തീരുവ ചുമത്തുന്നതിന്‍റെ മുന്നോടിയായി രാജ്യത്തേക്കുള്ള ചെമ്പ് ഇറക്കുമതി അന്വേഷിക്കാന്‍ ട്രംപ് കഴിഞ്ഞ മാസം വാണിജ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് യുഎസ് വിപണിയില്‍ ചെമ്പ് വില ഉയര്‍ന്നത്.

താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പായി അമേരിക്കയിലേക്ക് പരമാവധി ചെമ്പ് കയറ്റി അയ്ക്കാന്‍ മറ്റ് ഉല്‍പാദകരാഷ്ട്രങ്ങള്‍ ശ്രമിച്ചത് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ലഭ്യത കുറച്ചു. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചിലെ ചെമ്പ് വില ടണ്ണിന് 0.6% ഉയര്‍ന്ന് 10,046.50 ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക.

2025 അവസാനത്തോടെ യുഎസ് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്ക്സ് ഗ്രൂപ്പും സിറ്റിഗ്രൂപ്പും വ്യക്തമാക്കി.

നിലവില്‍ ആഗോള തലത്തില്‍ ചെമ്പ് ലഭ്യത കുറഞ്ഞിട്ടുണ്ട. അതിന് പുറമേയാണ് താരിഫ് ഭീഷണി കൂടി നില നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉല്‍പ്പാദകരായ ചിലി, ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ചെമ്പിന്‍റെ ലഭ്യത 2.1% കുറഞ്ഞ് 426,889 ടണ്ണായതായി അറിയിച്ചിട്ടുണ്ട്.

ഇത് വിതരണ മേഖലയിലെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു ആഗോള വിപണിയില്‍ ഡിസംബറില്‍ ശുദ്ധീകരിച്ച ചെമ്പ് ലഭ്യത 22,000 ടണ്ണിന്‍റെ കുറവുണ്ടെന്ന് ഇന്‍റര്‍നാഷണല്‍ കോപ്പര്‍ സ്റ്റഡി ഗ്രൂപ്പ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചിലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പെറു, ചൈന, ഇന്തോനേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ചെമ്പ് ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങള്‍.

X
Top