ന്യൂഡൽഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തില്‍ വന്‍ കുതിപ്പ്.
2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 48 ശതമാനത്തിന്റെ വര്‍ധനയോടെ 49,322 കോടി രൂപ നേടി.
ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ ടോഫ് ളര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 33,381 കോടി രൂപയായിരുന്നു.
2023 മാര്‍ച്ച് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തില്‍ 77 ശതമാനത്തിന്റെ വര്‍ധനയോടെ 2,230 കോടി രൂപയായി.
മുന്‍വര്‍ഷം ലാഭം 1,263 കോടി രൂപയായിരുന്നു.