ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

കാനഡയിൽ ഇലക്ട്രിക് വാഹന പ്ലാന്റ് നിർമിക്കാനൊരുങ്ങി ഹോണ്ട മോട്ടോർസ്

ഗുരുഗ്രാം : ഹോണ്ട മോട്ടോർ കൊമോനി കാനഡയിൽ ഏകദേശം 2 ട്രില്യൺ യെൻ (13.83 ബില്യൺ ഡോളർ) പദ്ധതിയിൽ ഒരു ഇലക്ട്രിക് വാഹന പ്ലാന്റ് നിർമ്മിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്.

ഹോണ്ടയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്റാറിയോയിലെ നിലവിലുള്ള ഓട്ടോമൊബൈൽ ഫാക്ടറിയുടെ അടുത്ത് ഉൾപ്പെടെ, പ്ലാൻറിനായുള്ള ഒന്നിലധികം സാധ്യതയുള്ള സൈറ്റുകൾ ജാപ്പനീസ് വാഹന നിർമ്മാതാവ് നോക്കുന്നു, വർഷാവസാനത്തോടെ ഹോണ്ട ഒരു തീരുമാനത്തിലെത്തുമെന്നും പുതിയ പ്ലാന്റ് ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു .

പുതിയ ഹോണ്ട ഇ:ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി 2026-ൽ വടക്കേ അമേരിക്കയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും ആരംഭിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. പങ്കാളിയായ എൽജി എനർജി സൊല്യൂഷനുമായി ചേർന്ന് വാഹന നിർമ്മാതാവ് 2022 ൽ ഒഹായോയെ തങ്ങളുടെ 4.4 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭ ബാറ്ററി പ്ലാന്റിന്റെ സൈറ്റായി പ്രഖ്യാപിച്ചു.

X
Top