ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

റിലയൻസ് ക്യാപിറ്റൽ ഇനി ‘ഇൻഡസ്ഇൻഡ്’

ടത്തിൽ മുങ്ങിതാണ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഏറെ പ്രതീക്ഷകളോടെയാണ് ഹിന്ദുജ ഗ്രൂപ്പ് കൂടെ കൂട്ടുന്നത്. ഏകദേശം 9ൗ650 കോടി രൂപയാണ് റിലയൻസ് ക്യാപിറ്റലിനായി ഹിന്ദുജ ചെലവഴിക്കുന്നത്.

ഇതിനായി ഗ്രൂപ്പ് വിദേശ ബാങ്കുകളിൽ നിന്ന് വായ്പ സമാഹരിക്കാനുള്ള തിരിക്കിട്ട നീക്കത്തിലാണെന്നു കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. കൂടാതെ ഏറ്റെടുക്കലിന് ബന്ധപ്പെട്ട റെഗുലേറ്ററി അംഗീകാരങ്ങളും ആവശ്യമാണ്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഹിന്ദുജ ഗ്രൂപ്പ്, റിലയൻസ് ക്യാപിറ്റലിന്റെ റീബ്രാൻഡിംഗ് നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ഫിനാൻഷ്യൽ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

റിലയൻസ് ക്യാപിറ്റലിനെയും അതിന്റെ ഓപ്പറേറ്റിംഗ് കമ്പനികളെയും റീബ്രാൻഡ് ചെയ്യുന്ന പ്രക്രിയയാണ് ഹിന്ദുജ ആരംഭിച്ചിരിക്കുന്നത്. ഹോൾഡിംഗ് കമ്പനിയായ റിലയൻസ് ക്യാപിറ്റൽ അല്ലെങ്കിൽ ആർസിപിയെ ‘ഇൻഡസ്ഇൻഡ് ഇൻഷുറൻസ് ഹോൾഡിംഗ് കമ്പനി’ എന്ന് പുനർനാമകരണം ചെയ്യുമെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇൻഷുറൻസ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ പദ്ധതിയുമായി ഒത്തുപോകുന്നതാണ് പുതിയ പേരരെന്നു വിദഗ്ധരും പറയുന്നു.

റിലയൻസ് ക്യാപിറ്റലിന്റെ ഇൻഷുറൻസ് ബേസ് തന്നെയാണ് ഹിന്ദുജ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയെ നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയെന്നും പുനർനാമകരണം ചെയ്‌തേക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

കൂടാതെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസിഎൽ), റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് എന്നിവയെ യഥാക്രമം ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി, ഇൻഡസ്ഇൻഡ് ഹെൽത്ത് ഇൻഷുറൻസ് എന്നിങ്ങനെ പുനർനാമകരണം ചെയ്യുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

എൻസിഎൽടിയുടെ ഏറ്റെടുപ്പു വ്യവസ്ഥകൾ പ്രകാരം, ഹിന്ദുജ ഗ്രൂപ്പിന് മൂന്ന് വർഷത്തേക്ക് റിലയൻസ് ബ്രാൻഡ് ഉപയോഗിക്കുന്നതിനു തടസങ്ങളൊന്നുമില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

അതേസമയം തിരക്കിട്ട റീബ്രാൻഡിംഗ് നടപടികൾ എന്തിനെന്ന് കാര്യവും ചർച്ചയാകുന്നുണ്ട്. കടക്കെണിയിലായ ബ്രാൻഡുകളെ റീബ്രാൻഡ് ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കാനുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ തന്ത്രമാകാം ഇതെന്നാണ് വിലയിരുത്തൽ.

അനിൽ അംബാനിയുടെ കമ്പനി വാങ്ങുന്നതിനായി 3 പ്രമുഖ ജാപ്പനീസ് ബാങ്കുകളിൽ നിന്ന് ഹിന്ദുജ ഗ്രൂപ്പ് 8,000 കോടി രൂപ വായ്പയെടുക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം.

ജാപ്പനീസ് ബാങ്കുകളായ മിസുഹോ, എസ്എംബിസി, എംയുഎഫ്ജി എന്നിവരുമായി ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇടപാട് പൂർത്തീകരിക്കുന്നതിന് പാപ്പരത്വ കോടതി നിശ്ചയിച്ചിരിക്കുന്ന അവസായ തീയതി മേയ് 27 ആണ്. അതിനു മുമ്പ് വായ്പ തരപ്പെടുത്താനാണ് ശ്രമം.

പ്രതിവർഷം 8- 9% പലിശ നിരക്കിൽ അഞ്ച് വർഷത്തെ വായ്പയാണ് ഹിന്ദുജ ഗ്രൂപ്പ് ശ്രമിക്കുന്നത്.

X
Top