കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

റിലയൻസ് ക്യാപിറ്റൽ ഇടപാട് പൂർത്തിയാക്കാൻ പുതിയ നീക്കവുമായി ഹിന്ദുജ ഗ്രൂപ്പ്

മുംബൈ: പാപ്പരത്ത നടപടികളിലൂടെ നീങ്ങിയ അനിൽ അംബനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡ് സ്വന്തമാക്കിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? 9,650 കോടി രൂപ മൂല്യമാണ് ഇടപാടിനുള്ളത്. എന്നാൽ ഇടപാട് പൂർത്തിയാക്കാൻ ഹിന്ദുജ ഗ്രൂപ്പ് വായ്പകൾക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമയം നീട്ടി കിട്ടിയെങ്കിലും കാര്യങ്ങൾ ട്രാക്കിൽ അല്ലെന്നും പറയേണ്ടി വരും.

ഒടുവിൽ ട്രിബ്യൂണൽ നടപടികളെ തുടർന്ന് അടുത്തിടെ ഐഐഎച്ച്എൽ ഇടിപാടിന്റെ ആദ്യ ഗഡുവായ 2,750 കോടി രൂപ അടുത്തിടെയാണ് അടച്ചത്.

ഹിന്ദുജയും, ഐഐഎച്ച്എല്ലും ഇടപാട് മനഃപ്പൂർവ്വം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് റിലയൻസ് ക്യാപിറ്റലിന് കടം നൽകിയവർ ഇതോടകം രംഗത്തെത്തിയിട്ടുണ്ട്.

റിലയൻസ് ക്യാപിറ്റൽ പണം കുടുങ്ങിയ നിരവധി നിക്ഷേപകരും നിലവിൽ പ്രതീക്ഷയർപ്പിക്കുന്നത് ഹിന്ദുജ ഇടപാടിലാണ്.

റിലയൻസ് ഡീൽ പൂർത്തിയാക്കാൻ ഹിന്ദുജ നിലവിൽ പുതിയ തന്ത്രം പുറത്തെടുക്കുകയാണ്. കമ്പനി പ്രതീക്ഷിക്കുന്ന പലിശയിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവാ്ണ് പുതിയ നീക്കങ്ങൾക്കു കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐഐഎച്ച്എൽ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 3,000 കോടി രൂപ സമാഹരിക്കാണാണ് ശ്രമം.

ഇതിനായുള്ള ഓഫർ രേഖകൾ കമ്പനി സമർപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഐഐഎച്ച്എൽ ബിഎസ്ഇയിൽ എൻസിഡി ഓഫർ ഡോക്യുമെന്റ് ഫയൽ ചെയ്തിട്ടുണ്ട്.

3.5 വർഷമാകും പ്രസ്തുത എൻസിഡിയുടെ കാലാവധി. അടുത്ത ആഴ്ച ആദ്യം സബ്സ്‌ക്രിപ്ഷൻ ആരംഭിക്കുമെന്നാണു സൂചന. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം റിലയൻസ് ക്യാപിറ്റൽ ഡീലിനായി വിനിയോഗിക്കും.

അതേസമയം 4,300 കോടി രൂപയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇടപാടിന്റെ മറുഭാഗം സമാന്തരമായി നടക്കുന്നു.

ഇത് നിയന്ത്രണ അനുമതികൾ സ്വീകരിക്കുന്നതിനും, അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും വിധേയമായിരിക്കുമെന്നു വൃത്തങ്ങൾ പറഞ്ഞു. വായ്പ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

എൻസിഎൽടി നിർദേശപ്രകാരം ക്രെഡിറ്റേഴ്‌സ് കമ്മിറ്റിയുടെ നിയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ച ഇക്വിറ്റി ഘടകമായ 2,750 കോടി രൂപ ഇനി തിരിച്ചുകിട്ടില്ല എന്നതിനാൽ തന്നെ ഇടപാട് പൂർത്തിയാക്കാതെ ഹിന്ദുജയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല.

ഐഐഎച്ച്എല്ലിന്റെ 9,650 കോടി രൂപയുടെ റെസലൂഷൻ പ്ലാൻ 2024 ഫെബ്രുവരി 27-നാണ് ട്രൈബ്യൂണലിന്റെ മുംബൈ ബ്രാഞ്ച് അംഗീകരിച്ചത്. ഇതുവരെ ഡീൽ ക്ലോസ് ചെയ്യാൻ സാധിച്ചിട്ടില്ല.

X
Top