ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ഹില്ലി അക്വാ വേനലിൽ വിറ്റത് 44.59 ലക്ഷം ലീറ്റർ വെള്ളം

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള കമ്പനിക്കു വേനലിൽ കോളടിച്ചു. മാർച്ച് 15 മുതൽ മേയ് 15 വരെ രണ്ടുമാസം കൊണ്ടു 44,59,129 ലീറ്റർ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണു വിറ്റുപോയത്. ഈ കാലയളവിൽ 2.75 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടി.

തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളിൽ ഉൽപാദിപ്പിച്ചു വിൽപന നടത്തിയതിന്റെ കണക്കുപ്രകാരമാണിത്.

അധികം വൈകാതെ വിദേശരാജ്യങ്ങളിലേക്കു ഹില്ലി അക്വാ കയറ്റി അയയ്ക്കാൻ പദ്ധതിയുണ്ട്.

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 8.75 കോടിയുടെ വരുമാനം കമ്പനി നേടി. 7 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട സ്ഥാനത്താണിത്.

X
Top