കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ ഇടപാട് വിവരങ്ങൾ ജൂൺ 30നകം അറിയിക്കണമെന്ന് ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ തുടങ്ങിയ സ്ഥാപനങ്ങളോട് പ്രത്യക്ഷ നികുതി ബോർഡ് നിർദേശം നൽകി.

ആറായിരത്തോളം സ്ഥാപനങ്ങൾ തെറ്റോ അപൂർണമായതോ ആയ വിവരങ്ങളാണ് കൈമാറിയിട്ടുള്ളത്. ആദായ നികുതി നിയമ പ്രകാരം പോസ്റ്റ് ഓഫീസുകൾ, രജിസ്ട്രാർമാർ, കമ്പനികൾ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ എന്നിവയുൾപ്പടെയുള്ള സ്ഥാപനങ്ങൾ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

50 ലക്ഷത്തിന് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാണ്. 10 ലക്ഷത്തിന് മുകളിലുള്ള ഓഹരി ഇടപാടുകൾ, അഞ്ച് ലക്ഷമോ അതിൽ കൂടുതലോ ഉള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം അല്ലെങ്കിൽ പിൻവലിക്കൽ എന്നിവ അറിയിക്കേണ്ടതുണ്ട്.

10 ലക്ഷം രൂപയുടെയോ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് കാർഡ് പണമടക്കൽ, രണ്ടോ ലക്ഷമോ അതിൽ കൂടുതലോ തുക പണമയി സ്വീകരിക്കൽ, 10 ലക്ഷം രൂപയ്ക്ക മുകളിലുള്ള വിദേശ കറൻസി ഇടപാട്, 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാട് എന്നീ വിവരങ്ങളും ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

വൻകിട ബാങ്കുകളും മ്യൂച്വൽ ഫണ്ട് ഹൗസുകളും വ്യവസ്ഥകൾ പാലിക്കുന്നെണ്ടെങ്കിലും റീജിയണൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, രജിസ്ട്രാർ ഓഫീസുകൾ എന്നിവ കൃത്യമായി വിവരങ്ങൾ കൈമാറുന്നില്ലെന്ന് അധികൃതർ പറയുന്നു.

വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ എല്ലാവർഷവും ആദായ നികുതി വകുപ്പ് സർവെകൾ നടത്തുന്നുണ്ട്. ഈ വർഷവും ഇത് ഊർജിതമാക്കുന്നതിനാണ് നീക്കം.

X
Top