വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഏകീകൃത അറ്റാദായത്തിൽ 41.45 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി എച്ച്‌എഫ്‌സിഎൽ

കൊച്ചി: കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 41.45 ശതമാനം ഇടിഞ്ഞ് 53.10 കോടി രൂപയായി കുറഞ്ഞു. ഈ മോശം ഫലത്തിന് പിന്നാലെ എൻഎസ്ഇയിൽ എച്ച്‌എഫ്‌സിഎല്ലിന്റെ ഓഹരികൾ 7.01 ശതമാനം ഇടിഞ്ഞ് 63.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 70.95 കോടി രൂപയാണ്, മുൻ വർഷം ഇതേ കാലയളവിൽ ഇത് 124.05 കോടി രൂപയായിരുന്നു. അതേസമയം, പ്രസ്തുത പാദത്തിലെ മൊത്തം ചെലവുകൾ 8.16 ശതമാനം കുറഞ്ഞ് 999.06 കോടി രൂപയായി. 

ജൂൺ പാദത്തിൽ സ്ഥാപനത്തിന്റെ ഇബി‌ഡി‌ടി‌എ 31.94 ശതമാനം ഇടിഞ്ഞ് 130 കോടി രൂപയായപ്പോൾ, ഇബി‌ഡി‌ടി‌എ മാർജിൻ 12.37% ആയി കുറഞ്ഞു. കഴിഞ്ഞ ആറ് മാസമായി മാക്രോ-ഇക്കണോമിക് വെല്ലുവിളികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, കയറ്റുമതി വരുമാനത്തിൽ 167% വർധനയോടെ സ്ഥിരമായ സാമ്പത്തിക പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞതായി എച്ച്‌എഫ്‌സി‌എൽ പറഞ്ഞു. ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം മുൻ സാമ്പത്തിക വർഷത്തിലെ 49 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 59% ആയി ഉയർന്നു. 

ഓർഡർ ബുക്ക് 5,300 കോടി രൂപയിൽ കൂടുതലാണെന്ന് കമ്പനി അറിയിച്ചു. ഹൈ-എൻഡ് ട്രാൻസ്മിഷൻ, ആക്സസ് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭമാണ് എച്ച്‌എഫ്‌സി‌എൽ

X
Top