4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

364 കോടി രൂപയുടെ ത്രൈമാസ വരുമാനം നേടി ഹെൽത്ത്കെയർ ഗ്ലോബൽ

മുംബൈ: സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ഹെൽത്ത് കെയർ ഗ്ലോബൽ എന്റർപ്രൈസസ് ലിമിറ്റഡ് (HCG) 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 22.3 ശതമാനം വളർച്ചയോടെ 364.6 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ഈ കാലയളവിലെ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 6 കോടി രൂപയായിരുന്നു. സമാനമായി, 2022 സാമ്പത്തിക വർഷത്തിൽ സ്ഥാപനം 1,397.8 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി, മുൻ വർഷത്തെ 1,013.4 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 37.9 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിലെ നികുതിക്ക് ശേഷമുള്ള ലാഭം 53.7 കോടി രൂപയായിരുന്നു.

ക്യാൻസർ രോഗനിർണ്ണയത്തിന്റെയും ചികിത്സയുടെയും ഏറ്റവും പുതിയതും അത്യാധുനികവുമായ സാങ്കേതിക വിദ്യകൾ തങ്ങൾ തുടർന്നും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് എച്ച്സിജി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ ക്രമാനുഗതമായ തിരിച്ച്‌ വരവിന്റെ പശ്ചാത്തലത്തിൽ, നിരവധി പ്രദേശങ്ങൾ പ്രതിവർഷം ഇരട്ട അക്ക വരുമാന വളർച്ച കൈവരിച്ചതായി കമ്പനി പറഞ്ഞു. അതിൽ മഹാരാഷ്ട്ര പ്രതിവർഷം 11.4 ശതമാനം വരുമാന വളർച്ചയും കിഴക്കൻ ഇന്ത്യ 21.7 ശതമാനം വരുമാന വളർച്ചയും, വടക്കേ ഇന്ത്യ 220.6 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി കമ്പനി പറഞ്ഞു.

ഇന്ത്യയിലെ ഒരു പ്രമുഖ കാൻസർ കെയർ പ്രൊവൈഡറാണ് ഹെൽത്ത് കെയർ ഗ്ലോബൽ, കൂടാതെ സ്ഥാപനത്തിന് ഇന്ത്യയിലും ആഫ്രിക്കയിലുമായി 22 കാൻസർ സെന്ററുകളുടെ ശൃംഖലയുണ്ട്. ക്യാൻസർ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള വൈദഗ്ധ്യവും നൂതന സാങ്കേതിക വിദ്യകളും സ്ഥാപനത്തിന്റെ കാൻസർ സെന്ററുകൾ വാഗ്ദാനം ചെയ്യുന്നു. ബുധനാഴ്ച എച്ച്സിജിയുടെ ഓഹരി നേരിയ നഷ്ടത്തിൽ 280 രൂപയിലെത്തി.

X
Top