ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

എസ്ബിഐയിൽ നിന്ന് എച്ച്‌വിസിഎല്ലിന്റെ ഓഹരികൾ ഏറ്റെടുക്കാൻ എച്ച്ഡിഎഫ്സി

കൊച്ചി: എച്ച്‌ഡിഎഫ്‌സി വെഞ്ച്വർ ക്യാപിറ്റലിന്റെ (എച്ച്‌വിസിഎൽ) 97,500 ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്‌ബിഐ) ഷെയർ പർച്ചേസ് കരാറിൽ (എസ്‌പി‌എ) ഏർപ്പെട്ടതായി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡി‌എഫ്‌സി) അറിയിച്ചു. കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ എച്ച്‌വിസിഎല്ലിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 80.50% കോർപ്പറേഷന്റെ കൈവശമുണ്ട്.

എച്ച്‌വി‌സി‌എലിന്റെ 97,500 ഇക്വിറ്റി ഷെയറുകൾ അതിന്റെ പെയ്ഡ്-അപ്പ് ഷെയർ ഇക്വിറ്റി മൂലധനത്തിന്റെ 19.50% പ്രതിനിധീകരിക്കുന്നു. ഒരു ഷെയറിന് 10 രൂപ നിരക്കിൽ മൊത്തം 9.75 ലക്ഷം രൂപയ്ക്കാണ് നിർദിഷ്ട ഏറ്റെടുക്കൽ നടത്തുന്നത്. 2022 ഓഗസ്റ്റ് 12-നകം ഇടപാട് പൂർത്തിയാക്കാനാകുമെന്ന് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നു.

സെബിയിൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായി രജിസ്റ്റർ ചെയ്തിട്ടുള്ള എച്ച്‌ഡി‌എഫ്‌സി പ്രോപ്പർട്ടി ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് മാനേജരാണ് എച്ച്‌വി‌സി‌എൽ. 2021-22 സാമ്പത്തിക വർഷത്തിൽ എച്ച്‌വി‌സി‌എലിന്റെ വിറ്റുവരവ് 1,01,592 രൂപയായിരുന്നു. അതേസമയം ഇന്ത്യയിലെ ഭവന നിർമ്മാണ ധനകാര്യ ദാതാവാണ് എച്ച്‌ഡിഎഫ്‌സി. കഴിഞ്ഞ പാദത്തിൽ ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ അറ്റാദായം 22.27% ഉയർന്ന് 3,668.82 കോടി രൂപയായപ്പോൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 13,240.31 കോടി രൂപയായിരുന്നു.

X
Top