ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ആക്‌സെഞ്ചറുമായി സഹകരണം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി

ഡൽഹി: വായ്പാ ബിസിനസ്സിന്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാൻ ആഗോള വിവര സാങ്കേതിക സേവന കമ്പനിയായ ആക്‌സെഞ്ചറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്. ക്ലൗഡ്-നേറ്റീവ് ആപ്ലിക്കേഷനുകൾ, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ് എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഈ സഹകരണം തങ്ങളുടെ ഉപഭോക്തൃ അനുഭവവും ബിസിനസ്സ് പ്രക്രിയകളും നവീകരിക്കാൻ സഹായിക്കുമെന്ന് സ്ഥാപനം ഒരു പ്രസ്താവനയിൽ പറഞ്ഞു.
പുതിയ അനലിറ്റിക്‌സിൽ പ്രവർത്തിക്കുന്ന ക്ലൗഡ്-നേറ്റീവ് ലെൻഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കൾക്ക് പേപ്പർലെസ് ലെൻഡിംഗ് അനുഭവം വാഗ്ദാനം ചെയ്യും.

ആപ്ലിക്കേഷൻ, ലോൺ പ്രോസസ്സിംഗ്, ക്രെഡിറ്റ് അണ്ടർ റൈറ്റിംഗ്, തീരുമാനങ്ങൾ, വിതരണം, ലോൺ സർവീസിംഗ് എന്നിങ്ങനെ ഉപഭോക്താവിന്റെ യാത്രയുടെ ഓരോ ഘട്ടത്തിനും ഡിജിറ്റൽ വർക്ക്ഫ്ലോകളുള്ള ക്ലൗഡ് നേറ്റീവ് ലെൻഡിംഗ് പ്ലാറ്റ്‌ഫോമാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ഘടകമെന്ന് എച്ച്ഡിഎഫ്‌സി പറഞ്ഞു. കൂടാതെ, ഉപഭോക്താക്കൾക്കായി ഒരു മൊബൈൽ ആപ്ലിക്കേഷനും, വെബ് അധിഷ്‌ഠിത പോർട്ടലും ഈ പ്ലാറ്റ്‌ഫോം നല്കുന്നണ്ട്. ഇത് ഡിജിറ്റൽ-നേറ്റീവ് അനുഭവങ്ങൾ പ്രാപ്‌തമാക്കുന്നതിനും ഉപഭോക്തൃ ഓൺ‌ബോർഡിംഗിനായി എടുക്കുന്ന സമയം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഇതുകൂടാതെ, ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾക്ക് അവരുടെ ഹോം ലോൺ അപേക്ഷാ നിലയിലേക്കും മറ്റ് അനുബന്ധ സേവന അഭ്യർത്ഥനകളിലേക്കും തത്സമയ ദൃശ്യപരത വാഗ്ദാനം ചെയ്യും.

X
Top