ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വിലഅദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതിഇന്ത്യയുടെ വിദേശ നാണയ ശേഖരം ഇടിയുന്നുതേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുയര്‍ത്തി എച്ച്ഡിഎഫ്സി

നിശ്ചിത കാലാവധിയുള്ള വിവിധ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 20 ബി.പി.എസ് (0.2 ശതമാനം) വര്‍ദ്ധിപ്പിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്.

നിലവിലുള്ള റിപ്പോ റേറ്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനം വന്നതിന് പിന്നാലെയാണ് ബാങ്കിന്റെ നീക്കം. ജൂണ്‍ 10 മുതല്‍ ഇത് നിലവില്‍ വന്നു.

18 മുതല്‍ 21 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് കൂട്ടത്തില്‍ എച്ച്.ഡി.എഫ്.സി ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത്. 7.25 ശതമാനമാണ് ഈ വിഭാഗത്തില്‍ ലഭിക്കുക. കൂടാതെ 15 മുതല്‍ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു വര്‍ഷം മുതല്‍ 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 50 ബി.പി.എസ് പലിശ അധികം ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചിത കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ മേയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 25-75 ബേസിക് പോയിന്റ്‌സ് ആയിരുന്നു ഉയര്‍ത്തിയത്.

മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 666 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 7.3 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു.

X
Top