
മുംബൈ: സ്ഥാപനത്തിന്റ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ (സിഐഒ) പ്രശാന്ത് ജെയിൻ, 19 വർഷത്തിന് ശേഷം കമ്പനിക്ക് രാജി സമർപ്പിച്ചതായി എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) ലിമിറ്റഡ് വെള്ളിയാഴ്ച ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. അതിനാൽ, നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, 2022 ജൂലൈ 22 ന് നടന്ന യോഗത്തിൽ ചിരാഗ് സെതൽവാദിനെ ഇക്വിറ്റീസ് മേധാവിയായും, ശോഭിത് മെഹ്‌റോത്രയെ ഫിക്സഡ് വരുമാന മേധാവിയായും നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി. ലോഞ്ച് ചെയ്തതിനുശേഷം 17.8%, 18.2% റിട്ടേൺ സൃഷ്ടിച്ച എച്ച്‌ഡിഎഫ്‌സി ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടും, ഫ്ലെക്സി ക്യാപ് ഫണ്ടും ജെയിനാണ് കൈകാര്യം ചെയ്യുന്നത്. ഒരു ലക്ഷം കോടി രൂപയുടെ ഇക്വിറ്റി ആസ്തികളുടെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫണ്ട് മാനേജരായി അതികായനായ പ്രശാന്ത് ജെയിൻ മാറിയെന്ന് ഈ ആഴ്ച ആദ്യം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
എച്ച്‌ഡിഎഫ്‌സി എഎംസിയിൽ ചേരുന്നതിന് മുമ്പ് സൂറിച്ച് എഎംസി, എസ്‌ബിഐ മ്യൂച്വൽ ഫണ്ട് (എംഎഫ്) എന്നിവയിൽ പ്രവർത്തിച്ച ജെയിൻ, ഐഐടി കാൺപൂരിൽ നിന്ന് ബി-ടെക് ബിരുദവും ബാംഗ്ലൂരിലെ ഐഐഎമ്മിൽ നിന്ന് പിജിഡിഎമ്മും (ഐഐഎം-ബി) കൂടാതെ സിഎഫ്‌എയും നേടിയിട്ടുണ്ട്. അതേസമയം, തുടക്കം മുതൽ ഫണ്ട് ഹൗസിന്റെ ഇൻവെസ്റ്റ്മെന്റ് ടീമിന്റെ ഭാഗമാണ് സെതൽവാദ്. അദ്ദേഹം 2004 ഒക്‌ടോബർ മുതൽ 2.5 വർഷത്തെ ഹ്രസ്വകാല പ്രവർത്തനത്തിന് ശേഷം 2007 മാർച്ചിൽ ഒരിക്കൽ കൂടി ഫണ്ട് ഹൗസിൽ ചേരുകയും അന്നുമുതൽ കമ്പനിയിൽ തുടരുകയും ചെയ്തു. എച്ച്‌ഡിഎഫ്‌സി എഎംസിയുടെ ചില ഇക്വിറ്റി സ്കീമുകൾ വളരെക്കാലമായി അദ്ദേഹം കൈകാര്യം ചെയ്യുന്നു.
സമാനമായി മെഹ്‌രോത്രയും 18 വർഷത്തിലേറെയായി കമ്പനിയിൽ ഉണ്ട്, നിലവിൽ ഇദ്ദേഹം കുറച്ച് സ്ഥിര വരുമാന പദ്ധതികൾ കൈകാര്യം ചെയ്യുകയാണ്. അതേസമയം വെള്ളിയാഴ്ച ബിഎസ്‌ഇയിൽ കമ്പനിയുടെ ഓഹരികൾ ഏകദേശം 2% താഴ്ന്ന് 1,893 രൂപയിലാണ് വ്യാപാരം നടത്തുന്നത്.