മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

അൻസൽ ഹൗസിംഗിന്റെ 8.42 ശതമാനം ഓഹരികൾ ഏറ്റെടുത്ത് എച്ച്‌ഡിഎഫ്‌സി

മുംബൈ: അൻസൽ ഹൗസിംഗ് ലിമിറ്റഡിന്റെ ഓഹരി മൂലധനത്തിന്റെ 8.42 ശതമാനം തങ്ങൾ ഏറ്റെടുത്തതായി അറിയിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌ഡിഎഫ്‌സി). വായ്പ എടുക്കുന്നവർ നേടിയ വായ്പകൾക്കെതിരായ കുടിശ്ശികയുടെ ഭാഗിക വീണ്ടെടുക്കലിനായി അൻസാൽ ഹൗസിംഗ് ലിമിറ്റഡിന്റെ (അൻസൽ) പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെ 8.42 ശതമാനം വരുന്ന 50,00,000 ഓഹരികളിൽ കോർപറേഷൻ ഏറ്റെടുത്തതായി എച്ച്‌ഡിഎഫ്‌സി ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

റെസിഡൻഷ്യൽ ടൗൺഷിപ്പുകളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും നിർമ്മാണത്തിന്റെയും വികസനത്തിന്റെയും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന  കമ്പനിയാണ് അൻസൽ ഹൗസിംഗ് ലിമിറ്റഡ്. 2021-22 സാമ്പത്തിക വർഷത്തിൽ 204.40 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 2022 മാർച്ച് 31 വരെയുള്ള കമ്പനിയുടെ ആസ്തി 146.23 കോടി രൂപയായിരുന്നു. ബിഎസ്‌ഇയിൽ എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികൾ 0.50 ശതമാനം താഴ്ന്ന് 2046.15 രൂപയിലും അൻസൽ ഹൗസിംഗിന്റെ ഓഹരികൾ 3.14 ശതമാനം കുറഞ്ഞ് 7 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.

X
Top