ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്: പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം

ന്യൂഡല്‍ഹി: വിദേശനാണ്യ ഇടപാടുകള്‍ക്ക് ഏകീകൃത ബാങ്കിംഗ് കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് ആറാഴ്ച കൂടി സമയം. ഡല്‍ഹി ഹൈക്കോടതിയാണ് ആര്‍ബിഐയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചത്. കള്ളപ്പണവും ബിനാമി ഇടപാടുകളും നിയന്ത്രിക്കുന്നതിനാണ് ഹര്‍ജിക്കാര്‍ വിദേശനാണ്യ ഇടപാടുകള്‍ക്ക് ഏകീകൃത ബാങ്കിംഗ് കോഡ് ആവശ്യപ്പെടുന്നത്.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിദേശ പണം നിക്ഷേപിക്കുന്നതിന് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), തല്‍ക്ഷണ പണമിടപാട് സംവിധാനം (ഐഎംപിഎസ്) എന്നിവ ഉപയോഗിക്കരുത് എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഘടനവാദികള്‍, നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, മതമൗലികവാദികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ വിദേശ ഫണ്ട് കൈമാറ്റ നിയമത്തില്‍ പഴുതുകളുണ്ടെന്ന് അവര്‍ വാദിക്കുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്ന് ഡിസംബര്‍ 5 ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണത്തിനായി ആര്‍ബിഐയെ വിളിപ്പിച്ചു.

തുടര്‍ന്ന് പ്രതികരണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ആര്‍ബിഐ അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ പറയുകയും ഹൈക്കോടതി അംഗീകരിക്കുകയുമായിരുന്നു.

X
Top