ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

പുതിയ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് ജിഎംഡിസി

മുംബൈ: രാജ്യത്ത് ഒരു റെയർ എർത്ത് എലമെന്റ്സ് (REE) സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച് ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. ഇലക്ട്രിക് വാഹനങ്ങൾക്കും കാറ്റാടി ടർബൈനുകൾക്കും എൽഇഡികൾക്കുമുള്ള സ്ഥിരമായ കാന്തങ്ങൾ പോലുള്ള ഹരിത ഊർജ്ജ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ആർഇഇകൾ അത്യന്താപേക്ഷിതമാണെന്ന് കമ്പനി പറഞ്ഞു.

ഈ മേഖലയിലേക്കുള്ള പ്രവേശനത്തിനും ബിസിനസ്സ് സ്ഥാപിക്കുന്നതിനുമുള്ള അടുത്ത ഘട്ടമെന്ന നിലയിൽ നിർദിഷ്ട നിക്ഷേപത്തിനായി ഒരു പ്രീ ഇക്കണോമിക് അസസ്‌മെന്റ് നടത്താൻ ജിഎംഡിസി പദ്ധതിയിടുന്നു. ഗുജറാത്തിലെ റെയർ എർത്ത് എലമെന്റ്സിനായി ഒരു സമ്പൂർണ്ണ മൂല്യ ശൃംഖല സ്ഥാപിക്കുക എന്ന ഗുജറാത്ത് ഗവൺമെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമാണ് തങ്ങളുടെ സംരംഭമെന്ന് കമ്പനി അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ധാതു, ലിഗ്നൈറ്റ് ഖനന കമ്പനിയാണ് ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (GMDC). കമ്പനിക്ക് 5318 കോടി രൂപയുടെ വിപണി മൂല്യമുണ്ട്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.10 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 166.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top