ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ജിഎസ്ടി സ്ലാബ് മാറ്റം: രാജ്യം ഉറ്റുനോക്കുന്നത് ഒക്ടോബറിലെ കൗൺസിലിലേക്ക്

ന്യൂഡൽഹി: ജിഎസ്ടി ഘടന മാറ്റാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ട ജിഎസ്ടി കൗൺസിലല്ല, കേന്ദ്ര സർക്കാരാണു തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തീരുമാനം പ്രഖ്യാപിച്ചു. ഇനി സംസ്ഥാനങ്ങളുമായി ധാരണയിലെത്താനാണു ശ്രമം.

കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല, ബിജെപി ഭരണത്തിലുള്ളവയും എതിർപ്പുയർത്താവുന്ന സാഹചര്യമാണുള്ളത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജിഎസ്ടി കൗൺസിലിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നു വിലയിരുത്താം. കേന്ദ്ര സർക്കാരിന്റെ സമീപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായി സംസ്ഥാനങ്ങൾ വ്യാഖ്യാനിക്കുക സ്വാഭാവികം.

ചട്ടമനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ കൗൺസിൽ ചേരണം. എന്നാൽ, കഴിഞ്ഞ ഡിസംബർ മൂന്നാം വാരമാണ് കൗൺസിൽ അവസാനമായി ചേർന്നത്. ‘ദീപാവലി സമ്മാനം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നതിനാൽ ഒക്ടോബർ മധ്യത്തിനു മുൻപ് കൗൺസിൽ ചേർന്നേക്കാം.

കൗൺസിൽ ചേർന്നാലുടൻ ധാരണയുണ്ടാക്കാൻ സാധിക്കുമോ, തീരുമാനത്തിനായി കൂടുതൽ ചർച്ചകൾ വേണ്ടിവരുമോ തുടങ്ങിയ സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ സർ‍ക്കാർ ലോക്സഭയിൽ പറഞ്ഞ കണക്കനുസരിച്ച്, ജിഎസ്ടി വരുമാനത്തിന്റെ വേർതിരിവ് ഇങ്ങനെയാണ്: 5% നികുതിയുള്ള ഇനങ്ങൾ – വരുമാനത്തിന്റെ 6–8% വരെ, 12% നികുതി – 5–6% വരുമാനം, 18% നികുതി – 70–75% വരുമാനം, 28% നികുതി – 13–15% വരെ വരുമാനം.

ഇപ്പോൾ‍ 12% നികുതിയുള്ളതിൽ 99% ഇനങ്ങൾ 5% നികുതി ഗണത്തിലേക്കും, 28% നികുതി ബാധകമാകുന്നവയിൽ 90% ഇനങ്ങൾ 18 ശതമാനത്തിലേക്കും മാറുമെന്നാണു കഴിഞ്ഞ ദിവസം ധനമന്ത്രാലയം സൂചിപ്പിച്ചത്. സ്ലാബുകൾ കുറയ്ക്കുന്നതിനായി വരുത്തുന്ന മാറ്റങ്ങൾ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നാണു കേന്ദ്രം വാദിക്കുന്നത്.

എന്നാൽ, മാറ്റങ്ങളുടെ ഫലം എല്ലാ സംസ്ഥാനത്തും ഒരേ രീതിയിലാവില്ല പ്രതിഫലിക്കുക. ഉണ്ടാകാവുന്ന നഷ്ടം നികത്താൻ നഷ്ടപരിഹാര സെസ് പോലെ, അധിക ജിഎസ്ടി സംവിധാനം വേണമെന്ന വാദമുയർന്നിട്ടുണ്ട്.

അധിക ജിഎസ്ടി, ഇപ്പോഴുള്ള സിജിഎസ്ടിയുടെയും എസ്ജിഎസ്ടിയുടെയും രീതിയിലുള്ളതാണെങ്കിൽ വരുമാനത്തിന്റെ 70.5% സംസ്ഥാനങ്ങൾക്കു ലഭിക്കാം. മറിച്ച്, അധിക ജിഎസ്ടിയെ കേന്ദ്ര നികുതിയാക്കിയാൽ സംസ്ഥാനങ്ങൾക്ക് വരുമാനത്തിന്റെ 41% ആവും ലഭിക്കുക.

ദീപാവലിക്കാലത്തുതന്നെയാണ് 16ാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടും വരുന്നത്. കേന്ദ്ര നികുതി വരുമാനത്തിൽനിന്നുള്ള വിഹിതം 50% ആക്കണമെന്ന് 22 സംസ്ഥാനങ്ങളെങ്കിലും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top