ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ മൊത്ത ജിഎസ്‌ടി കളക്ഷൻ സെപ്റ്റംബറിൽ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്‌ടി കളക്ഷൻ 1.6 ലക്ഷം കോടി രൂപ കടക്കുന്നത്.

സെപ്റ്റംബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1,62,712 കോടി രൂപയാണ്. ഇതിൽ സെൻട്രൽ ജിഎസ്‌ടി 29,818 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 37,657 കോടി രൂപയും സംയോജിത ജിഎസ്‌ടി 83,623 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 41,145 കോടി രൂപ ഉൾപ്പെടെ) സെസ് 11,613 കോടി രൂപയുമാണ് (ഇറക്കുമതിയിൽ നിന്ന് ലഭിച്ച 881 കോടി രൂപയുൾപ്പെടെ).

2023 സെപ്റ്റംബറിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്‌ടി വരുമാനമായ 1.47 ലക്ഷം കോടി രൂപയേക്കാൾ 10 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

“ഈ മാസത്തിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തിലെ വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ്.

ഇത് നാലാം തവണയാണ് മൊത്തം ജിഎസ്‌ടി ശേഖരം 1.60 ലക്ഷം കോടി രൂപ കവിയുന്നത്.” അതിൽ പറയുന്നു.

X
Top