ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ബാങ്കുകളുടെ വ്യവസായ വായ്പ വളര്‍ച്ച കുറഞ്ഞു; സേവന മേഖല, വ്യക്തിഗത, കാര്‍ഷിക വായ്പ വളര്‍ച്ച മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വ്യവസായ ലോണുകളുടെ വളര്‍ച്ച 2023 ഏപ്രിലില്‍ 7 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 8 ശതമാനമായിരുന്നു. വ്യക്തിഗത വായ്പ വളര്‍ച്ച അതേസമയം 19.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ 14.4 ശതമാനം മാത്രമായിരുന്നു ഈയിനത്തിലെ വളര്‍ച്ച. ഭവന,വാഹന ലോണുകളാണ് പ്രധാനമായും വ്യക്തിഗത വായ്പകള്‍. കാര്‍ഷിക വായ്പ 10.6 ശതമാനത്തില്‍ നിന്ന് 16.7 ശതമാനമായി.

വലിപ്പം അടിസ്ഥാനമാക്കി തരം തിരിക്കുമ്പോള്‍ വന്‍കിട വ്യവസായങ്ങള്‍ക്കുള്ള വായ്പ മുന്‍വര്‍ഷത്തെ 1.3 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇടത്തരം വ്യവസായ വായ്പ വളര്‍ച്ച അതേസമയം 53.7 ശതമാനത്തില്‍ നിന്നും 19.1 ശതമാനമായി. സൂക്ഷ്മ,ചെറുകിട വ്യവസായ വായ്പകള്‍ 9.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

അടിസ്ഥാന ലോഹ, ലോഹ ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം, കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍, ആണവ ഇന്ധനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ത്വരിതപ്പെടുത്തിയതായി ആര്‍ബിഐ അറിയിക്കുന്നു. ‘രാസവസ്തുക്കളും രാസ ഉല്‍പ്പന്നങ്ങളും’, ‘ഭക്ഷ്യ സംസ്‌കരണം’, ‘ഇന്‍ഫ്രാസ്ട്രക്ചര്‍’, ‘ടെക്‌സ്‌റ്റൈല്‍സ്’ എന്നിവയ്ക്കുള്ള വായ്പാ വളര്‍ച്ച അതേസമയം കുറഞ്ഞു.

സേവന മേഖല വായ്പ വളര്‍ച്ച 11.2 ശതമാനത്തില്‍ നിന്ന് 21.6 ശതമാനമായി കൂടിയിട്ടുണ്ട്. തിരഞ്ഞെടുത്ത 40 വാണിജ്യ ബാങ്കുകളില്‍ നിന്നും വായ്പ മേഖലാ വിന്യാസത്തെക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ച പ്രകാരമാണ് കണക്കുകള്‍. ഇത് എല്ലാ ബാങ്കുകളും വിന്യസിച്ച മൊത്തം ഭക്ഷ്യേതര വായ്പയുടെ 93 ശതമാനമാണ്.

X
Top