
കൊച്ചി: ജനുവരിയില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2.31 ശതമാനത്തിലേക്ക് താഴ്ന്നു.
ഡിസംബറിലിത് 2.37 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ ഇക്കാലയളവില്‍ 7.47 ശതമാനം വർദ്ധനയുണ്ടായി.
പച്ചക്കറികളുടെ വില സൂചിക ഡിസംബറിലെ 28.65 ശതമാനത്തില്‍ നിന്ന് 8.35 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. ധാന്യങ്ങളുടെ വിലയില്‍ 7.33 ശതമാനമായി ഉയർന്നു.
ജനുവരിയില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.