ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഒല ഗിഗ് സ്‌കൂട്ടറുകള്‍ക്ക് മികച്ച പ്രതികരണം

കൊച്ചി: വൈദ്യുതവാഹനങ്ങള്‍ ജനകീയമാക്കാൻ കുറഞ്ഞ വിലയില്‍ ഗിഗ്, എസ് ഒന്ന് സെഡ് മോഡലുകള്‍ ഒല ഇലക്‌ട്രിക് പുറത്തിറക്കി.

ഒല ഗിഗിന് 39,999 രൂപ, ഗിഗ് പ്ളസിന് 49,999 രൂപ, എസ് ഒന്ന് സെഡിന് 59,999 രൂപ, എസ് സെഡ് പ്ളന് 64,999 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. 499 രൂപയ്ക്ക് ഗിഗിന്റെയും എസ് ഒന്ന് സീരീസിന്റെയും ബുക്കിംഗ് ആരംഭിച്ചു.

എടുത്തു മാറ്റാവുന്ന ബാറ്ററി ഉള്‍പ്പെടെ ലാളിത്യം, ആയുസ്, വിശ്വാസം, വിലക്കുറവ് എന്നിവ ഒത്തുചേരുന്നതാണ് പുതിയ മോഡലുകള്‍. ഗ്രാമങ്ങള്‍, അർദ്ധ നഗരങ്ങള്‍, നഗരങ്ങള്‍ തുടങ്ങി എല്ലാ മേഖലയ്ക്കും അനുയോജ്യമായ സ്‌കൂട്ടറുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വിതരണം ആരഭിക്കും. മേയ് മുതലാണ് എസ് ഒന്ന് സെഡിന്റെ വിതരണം തുടങ്ങുക.

ചെറിയ യാത്രകള്‍ ആവശ്യമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് ഒല ഗിഗ്. മികച്ച രൂപകല്പന, 1.5 കെ.ഡബ്ല്യു.എച്ച്‌ മാറ്റാവുന്ന ബാറ്ററി, സുരക്ഷ തുടങ്ങിയവ സവിശേഷതകളാണ്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് കൂടിയ വേഗത.

112 കിലോമീറ്റർ ബാറ്ററി ദൈർഘ്യം. 12 ഇഞ്ചാണ് ടയർ. കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഗിഗ് പ്ളസ്. 45 കിലോമീറ്ററാണ് കൂടിയ വേഗത. 49,999 രൂപയാണ് പ്രാരംഭവില.

നഗര ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് ഒല എസ്. ഒന്ന് സെഡ്. 70 കിലോമീറ്ററാണ് കൂടിയ വേഗത. എല്‍.സി.ഡി ഡിസ്‌പ്ലേ, ഫിസിക്കല്‍ കീ തുടങ്ങിയവയുണ്ട്. പ്രാരംഭവില 59,999 രൂപ. 14 ഇഞ്ച് ടയറാണ് പ്ളസിനുള്ളത്. ഫിസിക്കല്‍ കീ, 2.9 കെ.ഡബ്ല്യു. ഹബ് മോട്ടോർ എന്നിവയുണ്ട്. വില 64,999 മുതല്‍.

X
Top