
ന്യൂഡല്‍ഹി: സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ളതും അമൂല്യവുമായ കല്ലുകള്‍, കറന്‍സികള്‍, പുരാതന വസ്തുക്കള്‍ എന്നിവയെ നിയന്ത്രിത ഡെലിവറി (കസ്റ്റംസ്) റെഗുലേഷന്‍സ്, 2022 ല്‍ പെടുത്തി സര്‍ക്കാര്‍ ഉത്തരവിറിക്കി. ഇതോടെ ഇത്തരം സാധനങ്ങള്‍ കപ്പല്‍മാര്‍ഗ്ഗം കടത്തുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. മയക്കുമരുന്ന് മരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, പ്രീകര്‍സര്‍ രാസവസ്തുക്കള്‍, നിയന്ത്രണത്തിന് വിധേയമായ പദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ അവയുടെ പകരം സാധനങ്ങള്‍, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, വ്യാജ കറന്‍സി, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ്, സിഗരറ്റ്, പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, വന്യജീവി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് വസ്തുക്കള്‍.
എന്നാല്‍ ഇത്തരം വസ്തുക്കള്‍ നിയന്ത്രിത അളവില്‍ കയറ്റുമതി ഇറക്കുമതി നടത്താൻ അനുവദിക്കും. ഇതിനായി വിദേശ രാജ്യങ്ങളിലെ യോഗ്യതയുള്ള അധികാരികളുമായി റവന്യൂ അതോറിറ്റിയ്ക്ക് കൂടിയാലോചന നടത്താം. സ്വീകരിക്കുന്ന ആളെ ട്രാക്ക് ചെയ്യുന്നതിനായി വേണമെങ്കില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് ചരക്കിന് മുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാം.
തുടര്‍ന്ന് ഇത്തരം ചരക്കുകള്‍ സ്വീകരിക്കുന്ന വ്യക്തിയെ കണ്ടെത്തുകയും ആകാം. മുന്‍കൂര്‍ അനുമതി ലഭ്യമായില്ലെങ്കില്‍, ഡെലിവറി നടത്തി 72 മണിക്കൂറിനകം അനുമതി വാങ്ങിയാല്‍ മതി. ഡെലിവറി ചെയ്യുന്നതിന് മുന്‍പ് ഇടപാട് റദ്ദാക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥന്‍ കക്ഷികള്‍ക്ക് വാറണ്ട് നല്‍കണം.